Quantcast

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം

MediaOne Logo

Jaisy

  • Published:

    21 Nov 2017 3:43 PM IST

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം
X

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം

മേളയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച വര്‍ണാഭമായ ചടങ്ങുകളോടെ നടക്കും

ഖത്തറിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ മേളയായ ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കമാകും. വൈകിട്ട് ഏഴ് മണിക്ക് ദോഹ സ്‌റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കുക. മേളയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച വര്‍ണാഭമായ ചടങ്ങുകളോടെ നടക്കും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായുള്ള 12 ടീമുകളാണ് പത്താമത് ഖിഫ് ഫുട്‌ബോള്‍ മേളയില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . ആദ്യ ദിനം രണ്ടു മത്സരങ്ങള്‍ നടക്കും . വൈകിട്ട് ഏഴ് മണിക്ക് ദോഹ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ മത്സരത്തില്‍ സ്‌കിയ തിരുവനന്തപുരവും കെ പി എ ക്യൂ കോഴിക്കോടും മാറ്റുരക്കും .കെ.എം.സി.സി. കോഴിക്കോട് - യാസ് തൃശൂര്‍ ടീമുകള്‍ തമ്മിലാണ് രണ്ടാമത്തെ മല്‍സരം. ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച ദോഹ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ മുഴുവന്‍ ടീമുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും മറ്റു കലാ പ്രകടനങ്ങളും അരങ്ങേറും , ഉദ്ഘാടന ചടങ്ങിനു പുറമെ ഡിസംബര്‍ 9 ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന സമാപന ചടങ്ങിലും ഇന്ത്യന്‍ എംബസി , ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും, അതിഥികളായെത്തുമെന്ന് ഖിഫ് പ്രസിഡന്റ് ശംസുദ്ധീന്‍ ഒളകര അറിയിച്ചു.

TAGS :

Next Story