Quantcast

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തിയതോടെ സമവായ ​ശ്രമങ്ങള്‍ പുരോഗമിക്കുന്നു

MediaOne Logo

Jaisy

  • Published:

    16 Dec 2017 5:28 AM IST

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തിയതോടെ സമവായ ​ശ്രമങ്ങള്‍ പുരോഗമിക്കുന്നു
X

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തിയതോടെ സമവായ ​ശ്രമങ്ങള്‍ പുരോഗമിക്കുന്നു

തുർക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്​, ബ്രിട്ടൻ, റഷ്യ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചർച്ചകൾ തുടരുകയാണ്

ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തിയതോടെ സമവായ ​ശ്രമങ്ങൾ പല തലങ്ങളിലായി പുരോഗമിക്കുന്നു. തുർക്കി വിദേശകാര്യ മന്ത്രിക്കു പുറമെ യു.എസ്​, ബ്രിട്ടൻ, റഷ്യ വിദേശകാര്യ സെക്രട്ടറിമാരും ഇരുപക്ഷവുമായി ചർച്ചകൾ തുടരുകയാണ്​. എന്നാൽ യു.എസ്​ സൈനിക താവളം ഖത്തറിൽ നിന്ന്​ മാറ്റണമെന്ന പുതിയ ആവശ്യവുമായി സൗദി അനുകൂല രാജ്യങ്ങൾ രംഗത്തുവന്നു.

ഈ മാസം അഞ്ചിനാരംഭിച്ച ഖത്തറിനെതിരായ നടപടികളിൽ​ സൗദി അനുകൂല രാജ്യങ്ങൾ ഇളവ്​ ഏർപ്പെടുത്തിയത്​ അനുകൂല സഹചര്യമാണ്​ രൂപപ്പെടുത്തിയിരിക്കുന്നത്​. ഖത്തറുമായി വിവാഹബന്ധമുള്ള കുടുംബങ്ങളെ വിലക്കിൽ നിന്ന്​ നീക്കിയതും പ്രശ്നവുമായി നേരിൽ ബന്​ധമില്ലാത്ത രാജ്യങ്ങളുടെ വിമാന കമ്പനികൾക്ക്​ വ്യോമാതിർത്തി തുറന്നു കൊടുത്തതും നല്ല നീക്കമായാണ്​ വിലയിരുത്തപ്പെടുന്നത്​. ഖത്തർ ജനതക്കു നേരെയല്ല, മറിച്ച്​ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ്​ നടപടിയെന്നും സൗദിപക്ഷം വിശദീകരിക്കുന്നു. രാഷ്ട്രീയ പ്രശ്നത്തെ പൗരാവകാശ വിഷയമായി അവതരിപ്പിച്ച ഖത്തർ നടപടിക്ക്​ തടയിടുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നാണ്​ വിലയിരുത്തൽ.

തുർക്കി വിദേശകാര്യ മന്ത്രിയുടെ ഗൾഫ്​ സന്ദർശനവും വൻശക്​തി രാജ്യങ്ങളുടെ തുടർ നടപടികളും പ്രശ്നപരിഹാരത്തിൽ എത്രകണ്ട്​ ഗുണം ചെയ്യുമെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ഉപരോധം പിൻവലിക്കണമെന്ന ആവശ്യമാണ്​ തുർക്കിക്കു പുറമെ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളും മുന്നോട്ടു വെക്കുന്നത്​. ബ്രിട്ടീഷ്​വിദേശകാര്യ സെക്രട്ടറി ബോറിസ്​ ജോൺസൺ സൗദി, യു.എ.ഇ, കുവൈത്ത്​ മന്ത്രിമാരുമായി ഉടൻ ചർച്ച നടത്തും. പ്രതിസന്​ധി പരിഹരിക്കാൻ പൂർണ പിന്തുണ നൽകുമെന്ന്​ റഷ്യൻ നേതൃത്വവും അറിയിച്ചിട്ടുണ്ട്​.

എന്നാൽ ഖത്തറിൽ നിന്ന്​ അമേരിക്കൻ സൈനിക ആസ്​ഥാനം മാറ്റണമെന്ന ആവശ്യവുമായി യു.എ.ഇ രംഗത്തു വന്നു. യു.എ.ഇയുടെ അമേരിക്കൻ അംബാസഡർ യൂസുഫ്​ അൽ ഉതൈബയാണ്​ യു.എസ്​ നേതൃത്വത്തിനു മുമ്പാകെ പുതിയ ആവശ്യം ഉന്നയിച്ചത്​. പതിനായിരം യു.എസ്​ സൈനികർ നിലയുറപ്പിച്ച ഖത്തറിലെ യു.എസ് സൈനിക താവളം മറ്റേതെങ്കിലും ഗൾഫ്​ രാജ്യത്തേക്ക്​ മാറ്റണമെന്നാണ്​ ആവശ്യം. ഖത്തറിനു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്​ ഇൗ നീക്കം.

TAGS :

Next Story