Quantcast

കേരളത്തില്‍ നിന്ന് ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

MediaOne Logo

Sithara

  • Published:

    13 March 2018 2:38 PM GMT

കേരളത്തില്‍ നിന്ന് ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി
X

കേരളത്തില്‍ നിന്ന് ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹജ്ജ് കൌണ്‍സല്‍ ജനറലിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യന്‍ ഹജ്ജ് കൌണ്‍സല്‍ ജനറലിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. തീര്‍ഥാടകര്‍ മക്കയിലേക്ക് പുറപ്പെട്ടു.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45ന് പുറപ്പെട്ട വിമാനം 11 മണിക്കാണ് ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനകം തീര്‍ഥാടകര്‍ പുറത്തേക്ക് ഇറങ്ങി തുടങ്ങി. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്‍റെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു. ഹജ്ജ് കാമ്പ് മുതല്‍ എല്ലാ കാര്യങ്ങളും എളുപ്പമായിരുന്നെന്ന് ഹാജിമാര്‍ പറഞ്ഞു.

ഹജ്ജ് ടെര്‍മിനലില്‍ നിന്നും ബസ്മാര്‍ഗം ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെട്ടു. ഏഴു ബസ്സുകളിലായി മക്കയിലേക്ക് തിരിച്ച ഹാജിമാര്‍ അല്‍പ്പസമയത്തിനകം അസീസിയ്യയിലെ റൂമുകളിലെത്തും. വൈകീട്ട് മസ്ജിദുല്‍ ഹറാമിലെത്തി ഹാജിമാര്‍ ഉംറ നിര്‍വഹിക്കും. ഇന്ന് രണ്ട് വിമാനങ്ങളില്‍ കൂടി തീര്‍ഥാടകരുമായി ജിദ്ദയിലെത്തും.

TAGS :

Next Story