Quantcast

മുപ്പത്തിയാറ് വര്‍ഷത്തെ പ്രവാസത്തിന് ശേഷം പുരുഷോത്തമന്‍ നായര്‍ നാട്ടിലേക്ക്

MediaOne Logo

admin

  • Published:

    8 April 2018 9:35 AM GMT

മുപ്പത്തിയാറ് വർഷത്തെ പ്രവാസത്തിന് ശേഷം സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പുരുഷോത്തമന്‍ നായർക്ക് മലയാള വിഭാഗം യാത്രയപ്പ് നൽകി

മുപ്പത്തിയാറ് വർഷത്തെ പ്രവാസത്തിന് ശേഷം സലാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പുരുഷോത്തമന്‍ നായർക്ക് മലയാള വിഭാഗം യാത്രയപ്പ് നൽകി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ വെച്ച് പൊന്നോളി വാസു ഉപഹാരം കൈമാറി.

മലയാള വിഭാഗത്തിന്റെ ആദ്യകാല മെമ്പറും, എക്സിക്യൂട്ടിവ് കമ്മറ്റി അംഗംവുമായിരുന്ന പുരുഷോത്തമൻ നായർക്കും ഭാര്യ സരോജത്തിനും യാത്രയയപ്പ് നൽകി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ ഡോ:നിഷ്താർ അധ്യക്ഷത വഹിച്ചു .ആദ്യ കൺവീനർ പൊന്നോളി വാസും ഉപഹാരം കൈമാറി. നാഷണൽ ട്രാവത്സിന്റെ സലാല ബ്രാഞ്ച് ഇൻ ചാർജായാണ് ഇദ്ദേഹം വിരമിക്കുന്നത്. തൃശൂർ ജില്ലയിലെ കൊരട്ടിക്കര സ്വദേശി കൊങ്ങത്തു വളപ്പിൽ പുരുഷോത്തമൻ നായർ എന്ന പുരുഷു 1978 ലാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഖത്തറിലായിരുന്നു തുടക്കം 1988 ലാണ് സലാലയിലെത്തുന്നത് .

മലയാള വിഭാഗത്തിന്റെ ഓണാഘോഷത്തിന്റെ സംഘാടനത്തിലും മറ്റു പരിപാടികളിലും സജീവമായ പുരുഷു ആറ് വർഷത്തോളം മാവേലിയായി വേഷമിട്ടിട്ടുണ്ട്. മാർച്ച് 28 ന് മസ്കറ്റിലേക്ക് മടങ്ങുന്ന ഇദ്ദേഹവും കുടുംബവും ഏപ്രിൽ ആദ്യ വാരം നാട്ടിലേക്ക് തിരിക്കും.

TAGS :

Next Story