യുഎഇയില്‍ ചൂട് 50 ഡിഗ്രി; പുറം ജോലിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ ചൂട് 50 ഡിഗ്രി; പുറം ജോലിക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മധ്യാഹ്ന ഇടവേള ഈ മാസം 15 മുതല്‍
യു.എ.ഇയുടെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രിയോടടുത്ത സാഹചര്യത്തിൽ പുറമെ ജോലി ചെയ്യുന്നവർ പരമാവധി ജാഗ്രത പുലർത്തണമെന്ന് നിർദേശം. ഈ മാസം 15 മുതലാണ്രാജ്യത്ത്മധ്യാഹ്ന ഇടവേള നിയമം നടപ്പാകുന്നത്.
കടുത്ത ചൂടിൽ വെന്തുരുകുകയാണ് യു.എ.ഇ. ചൂടുമൂലമുണ്ടാവുന്ന പ്രയാസങ്ങളെ നേരിടാൻ പ്രതിരോധ മാർഗങ്ങൾ അവലംബിക്കണമെന്ന്അധികൃതർ ആവശ്യപ്പെട്ടു. ചൂട്ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രം നൽകുന്ന സൂചന. ഇനി ആഗസ്റ്റ് അവസാനം വരെ ചൂട് ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത.

മധ്യാഹ്ന ഇടവേള നിയമം ഈ മാസം പതിനഞ്ചിനാണ്നടപ്പിൽ വരികയെങ്കിലും പ്രധാന കമ്പനികൾ പലതും ഇപ്പോൾ തന്നെ ആവശ്യമായ സൗകര്യം ഒരുക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പകൽ ജോലിക്ക്ക്രമീകരണം വരുത്തിയാണ്സ്ഥാപനങ്ങൾ ചൂടിൽനിന്ന്തൊഴിലാളികളെ രക്ഷിക്കുന്നത്. രാത്രികാലങ്ങളിൽ പദ്ധതി ജോലികൾ പൂർത്തീകരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ചൂടിൽ പുറത്തിറങ്ങുന്നവർ മികച്ച മുൻകരുതലുകൾ സ്വീകരിക്കണമെന്ന്വിദഗ്ധർ മുന്നറിയിപ്പ്നൽകി. നോമ്പുകാലമാകയാൽ എളുപ്പം ജലനഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ചൂട് കടുക്കുന്ന ഉച്ച നേരങ്ങളിൽ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനാണ് നിർദേശം.
Adjust Story Font
16

