Quantcast

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ മലയാളി ദുബൈയില്‍ അറസ്റ്റില്‍

MediaOne Logo

Subin

  • Published:

    19 April 2018 11:31 AM GMT

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ മലയാളി ദുബൈയില്‍ അറസ്റ്റില്‍
X

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ മലയാളി ദുബൈയില്‍ അറസ്റ്റില്‍

തൃശൂര്‍ സ്വദേശി ബിനീഷാണ് ദുബൈ പോലീസിന്റെ പിടിയിലായത്. ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനാണ് ബിനീഷ്. 

മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശി ബിനീഷാണ് ദുബൈ പോലീസിന്റെ പിടിയിലായത്. ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനാണ് ബിനീഷ്.

മലബാര്‍ ജ്വല്ലറി ഉടമകള്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു എന്നായിരുന്നു പ്രചാരണം. ഒരു മണി എക്‌സ്‌ചേഞ്ചില്‍ നടന്ന ആഘോഷത്തിന്റെ ചിത്രമാണ് ഇയാള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ജ്വല്ലറി ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

TAGS :

Next Story