Quantcast

സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ

MediaOne Logo

Jaisy

  • Published:

    20 April 2018 3:34 PM GMT

സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ
X

സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ

അടുത്ത വർഷം മുതൽ സന്ദർശകർക്ക്​ ഇൻഷുറൻസ്​ നിർബന്ധമാക്കാനാണ്​ ദുബൈ ആരോഗ്യ വകുപ്പിന്റെ നീക്കം

താമസക്കാർക്കു പുറമെ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ. അടുത്ത വർഷം മുതൽ സന്ദർശകർക്ക്​ ഇൻഷുറൻസ്​ നിർബന്ധമാക്കാനാണ്​ ദുബൈ ആരോഗ്യ വകുപ്പിന്റെ നീക്കം.

ദുബൈയിൽ എത്തുന്ന എല്ലാ സന്ദർശകർക്കും അടിയന്തര ആരോഗ്യ ഇൻഷുറൻസ്​ ഉറപ്പാക്കുമെന്ന്​ നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു. നിർബന്​ധിത സ്വഭാവത്തിൽ അല്ലെങ്കിലും ഇപ്പോൾ തന്നെ സന്ദർശകരിൽ ചിലരെങ്കിലും ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കിയാണ്​ ദുബൈയിൽ എത്തുന്നത്​. എന്നാൽ ഇൻഷുറൻസ്​ പരിരക്ഷ ഇല്ലാത്തതു കാരണം സാധാരണക്കാരും അല്ലാത്തവരുമായ സന്ദർശകർക്ക്​ തക്ക സമയത്ത്​ ആവശ്യമായ വൈദ്യപരിചരണം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്​. സ്വകാര്യ ആശുപത്രികളിൽ വലിയ തുക നൽകേണ്ട സാഹചര്യം പലർക്കും തിരിച്ചടിയാവുകയും ചെയ്യുന്നു. നിർബന്ധിത ഇൻഷുറൻസ്​ നടപ്പാകുന്നതോടെ ഇതു മറികടക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ. സന്ദർശക വിസയുടെ ദൈർഘ്യം അനുസരിച്ചാകും ഇൻഷുറൻസ്​ തുക നിശ്ചയിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ തന്നെയുണ്ടാകും.

അതിനിടെ, അബൂദബി, ദുബൈ എന്നിവക്കു പിന്നാലെ വടക്കൻ എമിറേറ്റുകളിലും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ നടപ്പാക്കാനും യു.എ.ഇ ആരോഗ്യ മന്ത്രാലയം പദ്ധതി ആവിഷ്കരിക്കുകയാണ്​.

TAGS :

Next Story