Quantcast

സൌദിയിലെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് അടക്കാനുള്ള നീക്കം അപ്രായോഗികം

MediaOne Logo

admin

  • Published:

    23 April 2018 8:13 AM IST

സൌദിയിലെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് അടക്കാനുള്ള നീക്കം അപ്രായോഗികം
X

സൌദിയിലെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് അടക്കാനുള്ള നീക്കം അപ്രായോഗികം

ജിദ്ദ ചേംബര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടങ്ങളുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്.

സൌദിയിലെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഒന്‍പത് മണിക്ക് അടക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് പഠനം. ജിദ്ദ ചേംബര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തീരുമാനം നടപ്പാക്കുകയാണെങ്കില്‍ വലിയ സാമ്പത്തിക നഷ്ടങ്ങളുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്.

നഗരവാസികളില്‍ 72 ശതമാനം പേരും രാത്രി ഒന്പത് മണിക്ക് ശേഷമാണ് ഷോപ്പിങിനായി കച്ചവട കേന്ദ്രങ്ങളിലെത്തുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകരില്‍ 90 ശതമാനവും ജിദ്ദ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവരുടെ ഷോപ്പിങ് സമയവും വ്യത്യസ്തമാണ്. സ്വദേശികള്‍ അധികവും കടകളിലത്തെുന്നത് രാത്രി എട്ടിനും പത്തിനുമിടയിലാണെന്ന് ജിദ്ദ ചേംബര്‍ കണ്‍സല്‍ട്ടിങ് ഓഫീസ് സമിതി അധ്യക്ഷന്‍ ഡോ. മുഹമ്മദ് സഈദ് ദര്‍ദയ്രി പറഞ്ഞു. കടകള്‍ 9 മണിക്ക് അടക്കാനുള്ള തീരുമാനം വൈദ്യുതി ഉപയോഗത്തിലും ട്രാഫിക്കിലും കുറവുണ്ടാക്കില്ല. ഒമ്പത് മണിക്ക് മുമ്പ് റോഡുകളിലും കടകളിലും തിരക്ക് കൂടാനും സാധ്യതയുണ്ട്.

ഓരോ മേഖലയുടെ അവസ്ഥകള്‍ പഠിക്കാതെയുള്ള ഏതു തീരുമാനവും പരാജയത്തിലാണ് കലാശിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖല ഗവര്‍ണറേറ്റുകളെ ഇത്തരം തീരുമാനങ്ങളില്‍ നിര്‍ബന്ധമായും പങ്കാളികളാക്കണമെന്നും ഡോ. മുഹമ്മദ് സഈദ് പറഞ്ഞു. അതേ സമയം, ഒമ്പത് മണിക്ക് കടകളടക്കുന്നത് നല്ല തീരുമാനമാണെന്ന് കിഴക്കന്‍ ചേംബര്‍ ഭരണ സമിതി അധ്യക്ഷന്‍ അബ്ദുറഹ്മാന്‍ അല്‍ ഉതൈശാന്‍ പറഞ്ഞു. സമയദൈര്‍ഘ്യം കാരണം നിലവില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ സ്വദേശി യുവാക്കള്‍ ജോലി ചെയ്യാന്‍ തയാറല്ല. തീരുമാനം നടപ്പായാല്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം വര്‍ധിപ്പിക്കാന്‍ സാധിക്കും.

TAGS :

Next Story