ഖത്തര്‍ മെട്രോ റെയില്‍ നിര്‍മ്മാണം 2017 അവസാനത്തോടെ പൂര്‍ത്തിയാകും

ഖത്തര്‍ മെട്രോ റെയില്‍ നിര്‍മ്മാണം 2017 അവസാനത്തോടെ പൂര്‍ത്തിയാകും
മേല്‍പ്പാലങ്ങളുടെ 66 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു
അടുത്ത വര്‍ഷം അവസാനത്തോടെ ഖത്തറിലെ മെട്രോ റെയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്ന് ഖത്തര്‍ റെയില്‍ വാര്‍ഷിക റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി പുരോഗതിക്കുന്നത് ത്വരിതഗതിയിലാണ്. മേല്‍പ്പാലങ്ങളുടെ 66 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
2011 ല്‍ തുടക്കം കുറിച്ച ദോഹ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. ഭൂമിക്കടിയിലൂടെയുള്ള തുരങ്കനിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത് . പലയിടങ്ങളിലും പദ്ധതിയുടെ ഭാഗമായുള്ള മേല്‍പ്പാലങ്ങളും പൂര്‍ത്തിയായി വരുന്നു. ഈ രീതിയില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുന്നോട്ടു പോയാല്‍ 2017 അവസാനത്തോടെ ദോഹ മെട്രോ റെയില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ് ഖത്തര്‍ റെയില്‍ അധികൃതര്‍ . കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ണമാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. മേല്‍പ്പാലങ്ങളുടെ
66 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തീകരിക്കാനായതായും ഖത്തര്‍ റെയില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 സെപ്തംബര്‍ മാസത്തോടെ മെട്രോ ബോഗികള്‍ ദോഹയിലെത്തെും. ഇതോട് കൂടി തന്നെ പരീക്ഷണയോട്ടം ആരംഭിക്കും. 67ബില്യന്‍ ചെലവ് പ്രതീക്ഷിക്കുന്ന മെട്രാ നിര്‍മാണ പദ്ധതി നവീന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത് രാജ്യത്തെ പൊതുഗതാഗത രംഗത്തെ കുതിച്ചുചാട്ടത്തിന് രംഗമൊരുക്കുന്ന പദ്ധതി രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റും.
Adjust Story Font
16

