Quantcast

സൗദി വ്യവസായശാലയില്‍ വന്‍ അഗ്നിബാധ: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

MediaOne Logo

admin

  • Published:

    5 May 2018 2:08 AM IST

സൗദി വ്യവസായശാലയില്‍ വന്‍ അഗ്നിബാധ: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം
X

സൗദി വ്യവസായശാലയില്‍ വന്‍ അഗ്നിബാധ: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

അഗ്നി ബാധയില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ട്

സൗദി അറേബ്യയിലെ ജുബൈലില്‍ വ്യവസായ ശാലയില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ പന്ത്രണ്ട് തൊഴിലാളികള്‍ മരിച്ചു. അഗ്നി ബാധയില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ട്. തൊടുപുഴ സ്വദേശി വിന്‍സന്‍റ്, കോട്ടയം സ്വദേശി ബെന്നി വര്‍ഗീസ്, ഡാനിയല്‍ എന്നിവരാണ് മരിച്ചത്. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. പന്ത്രണ്ട് തൊഴിലാളികളാണ് ആകെ മരിച്ചത്. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒന്പത് പേർ ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.

ജുബൈല്‍ യുനൈറ്റെഡ് പെട്രോ കേമികല്‍ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പ്ലാന്‍ ടെക് എന്ന കരാര്‍ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ചവര്‍ എല്ലാവരും. റിയാക്ടറില്‍ തീ പിടിച്ചതോടെ ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചതെന്ന് പ്ലാന്‍ ടെക് കമ്പനി അധികൃതര്‍ പറഞ്ഞു. രാവിലെ പതിനൊന്നരയോടെയാണ് സംഭവമെന്ന് റോയല്‍ കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

തീ പടര്‍ന്നതോടെ ഫര്‍ണസ്സില്‍ ജോലി ചെയ്യുകയായിരുന്ന നാല്‍പതോളം തൊഴിലാളികള്‍ അതില്‍ കുടങ്ങുകയായിരുന്നു. താഴെ തട്ടിലുള്ളവര്‍ രക്ഷപെട്ടപ്പോള്‍, ബാക്കി പന്ത്രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരുടെ കൂടതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം എഴ് ഇന്ത്യക്കാര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ റോയല്‍ കമ്മിഷന്‍ ആശുപത്രിയിലും, അല മന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. പ്ലാന്‍ ടെക് കമ്പനിയില്‍ തൊഴിലെടുക്കുന്നവരില്‍ നല്ലൊരു വിഭാഗം മലയാളികളാണ്.

TAGS :

Next Story