Quantcast

ജോബ് ഗൈഡന്‍സ് ഫോറം നിലവില്‍ വന്നു

MediaOne Logo

admin

  • Published:

    6 May 2018 5:54 PM GMT

ജോബ് ഗൈഡന്‍സ് ഫോറം നിലവില്‍ വന്നു
X

ജോബ് ഗൈഡന്‍സ് ഫോറം നിലവില്‍ വന്നു

യൂത്ത് ഇന്ത്യ ജിദ്ദ ചാപ്റ്ററിന് കീഴിലാണ് നിലവില്‍ വന്നത്

യൂത്ത് ഇന്ത്യ ജിദ്ദ ചാപ്റ്ററിന് കീഴില്‍ ജോബ് ഗൈഡന്‍സ് ഫോറം നിലവില്‍ വന്നു. പുതുതായി ജോലി അന്വേഷിക്കുന്നവര്‍ക്കും നിലവിലെ ജോലിയില്‍ നിന്നും മാറ്റം അഗ്രഹിക്കുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലായിരിക്കും ഫോറത്തിന്റെ പ്രവര്‍ത്തനമെന്നു യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

ജോബ് സെല്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു കൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹ്യ ക്ഷേമ വകുപ്പ് വൈസ് കോണ്‍സുല്‍ ശിവ് ലാല്‍ മീണ ഗൈഡന്‍സ് ഫോറത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ നോര്‍ത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ഉമര്‍ ഫാറൂഖ് അധ്യക്ഷനായിരിന്നു.

പുതുതായി ജോലി അന്വേഷിക്കുന്നര്‍ക്കും നിലവിലെ ജോലിയില്‍ നിന്നും മാറ്റം അഗ്രഹിക്കുന്നവര്‍ക്കും എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്നു അപേക്ഷകര്‍ക്ക് വേണ്ട ഗൈഡന്‍സ്, ട്രെയിനിംഗ്, സി വി പ്രിപ്പറേഷന്‍, ഇന്റര്‍വ്യൂ അഭിമുഖീകരിക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധരായ ട്രെയിനര്‍മാരെ ഉപയോഗിച്ച് പരിശീലനം നല്‍കും. അതേസമയം തന്നെ ഫോറം സാരഥികള്‍ വിവിധ കമ്പനികളുമായി ബന്ധപ്പെട്ട് ജോലി ഒഴിവുകള്‍ ശേഖരിക്കുകയും അപേക്ഷകരില്‍ നിന്നും ആവശ്യമായ യോഗ്യത ഉള്ളവരുണ്ടെങ്കില്‍ അവരെ പ്രസ്തുത ഒഴിവിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യും. സൗദിയില്‍ നിലവിലുള്ള മറ്റു യൂത്ത് ഇന്ത്യ ചാപ്റ്ററുകളിലും ഈ സംവിധാനം നടപ്പിലാക്കുകയും അവയൊക്കെയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രവാസികള്‍ക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ജോബ് ഗൈഡന്‍സ് ഫോറം സീനിയര്‍ അഡ്വൈസര്‍ എഞ്ചിനീയര്‍ ശഹ്ടാദ് അബ്ദുല്‍ റഹ്മാന്‍ ഫോറത്തിന്റെ പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു. ജോബ് സെല്‍ സെക്രടറി മുഹമ്മദ് അബ്ശീര്‍ സ്വാഗതവും സൗത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് റഫാത്ത് നന്ദിയും പറഞ്ഞു.

TAGS :

Next Story