Quantcast

ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Jaisy

  • Published:

    6 May 2018 3:09 AM GMT

ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
X

ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപനം അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്

ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ളവരോട് പണമടക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടപടി എടുക്കുമെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് സഭ. ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും ഇന്‍ഷുറന്‍സ് സഭ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കാതെ ചില ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളോട് പണം അടക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ആതുരസേവനം സൌജന്യമായി നല്‍കണം. പണം ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് സഭ വ്യക്തമാക്കി.

ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്‍ഷുറന്‍സ് നിയമമനുസരിച്ച് പ്രവര്‍ത്തിക്കണം. മുന്‍കൂട്ടി അനുമതി ആവശ്യമുള്ള ചികില്‍സക്ക് വേഗത്തില്‍ അപേക്ഷയും നല്‍കണം. രോഗികളോട് പണമടച്ച് ചികില്‍സ തേടാന്‍ നിര്‍ബന്ധിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അധികാരമില്ലെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് സഭ വക്താവ് യാസിര്‍ അല്‍മആരിക് പറഞ്ഞു. ഇത്തരം നിയമലംഘനം കണ്ടത്തെിയാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ ഇതുവരെയായി 1,19,92,727 പേര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് ആതുരസേവനം നല്‍കാന്‍ 4,408 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. അംഗീകാരമുള്ള 36 കമ്പനികള്‍ മുഖേനയാണ് ജനങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നത്.

TAGS :

Next Story