Quantcast

ബഹ്റൈനില്‍ സ്റ്റാര്‍നൈറ്റ് 2016

MediaOne Logo

admin

  • Published:

    8 May 2018 6:41 PM IST

ബഹ്റൈനില്‍ സ്റ്റാര്‍നൈറ്റ് 2016
X

ബഹ്റൈനില്‍ സ്റ്റാര്‍നൈറ്റ് 2016

സ്റ്റാര്‍ നൈറ്റ് എന്ന പേരില്‍ ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനായിരുന്നു മുഖ്യ ആകര്‍ഷണം...

യുവതാരം ദുല്‍ഖര്‍സല്‍മാനെ പങ്കെടുപ്പിച്ച് സ്റ്റാര്‍നൈറ്റ് 2016 എന്ന പേരില്‍ ബഹ് റൈനില്‍ സംഘടിപ്പിച്ച സ്‌റ്റേജ് ഷോ ശ്രദ്ധേയമായി. രാജ്യത്ത് ആദ്യമായി എത്തിയ യുവതാരത്തെ കാണാന്‍ നിരവധി പേരെത്തി.

സ്റ്റാര്‍ നൈറ്റ് എന്ന പേരില്‍ ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനായിരുന്നു മുഖ്യ ആകര്‍ഷണം. ന്യത്ത സംഗീത പരിപാടികള്‍ക്ക് ശേഷം ദുല്‍ ഖര്‍ സല്‍മാന്‍ വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിമര്‍പ്പിലായി. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും നടി മംത മോഹന്‍ ദാസിനുമൊപ്പം സുന്ദരിപ്പെണ്ണേ എന്ന ഗാനവും ദുല്‍ഖര്‍ ആലപിച്ചു. കോട്ടയം നസീര്‍, പേളി മാണി, ശ്രീയ, വില്യം ഐസക്, ഡെല്‍സി നൈനാന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

പതിമൂന്നോളം വരുന്ന കലാകാരന്മാരാണ് വിവിധ സംഗീത ന്യത്ത പരിപാടികളും ഹാസ്യ വിരുന്നുമായി വേദിയിലെത്തിയത്. ചോയ്‌സ് അഡ്വര്‍ടൈസിംഗ് കമ്പനി ചെയര്‍മാന്‍ ജോര്‍ജ് മാത്യു, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ പവിത്രന്‍ നീലേശ്വരം തുടങ്ങിയവര്‍ നേത്യത്വം നല്‍കി. ബഹ്‌റൈന്‍ ചോയ്‌സ് അഡ്വര്‍ടൈസ്‌മെന്റിന്റെ ബാനറില്‍ നടത്തുന്ന പരിപാടിയില്‍ നിന്നു കിട്ടിയ വരുമാനം ക്യാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 'സ്വാതി ഫൗണ്ടേഷന്' നല്‍കുമെന്ന് പ്രോഗ്രാമിന്റെ ചീഫ് ഓര്‍ഗനൈസറായ പവിത്രന്‍ നീലേശ്വരം അറിയിച്ചു.

TAGS :

Next Story