Quantcast

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന്ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു  

MediaOne Logo

Subin

  • Published:

    13 May 2018 12:50 AM IST

മക്ക, മദീന ഹറമുകള്‍ ഉള്‍പ്പെടെ വിവിധ പള്ളികളിലും പ്രത്യേകം തയ്യാക്കിയ ഈദ്ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ പുണ്യദിനങ്ങള്‍ക്ക് വിട പറഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചെറിയ പെരുന്നാള്‍. മക്ക, മദീന ഹറമുകള്‍ ഉള്‍പ്പെടെ വിവിധ പള്ളികളിലും പ്രത്യേകം തയ്യാക്കിയ ഈദ്ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.വ്രതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധിയും ക്ഷമയും സഹനവും കൈമുതലാക്കിയ ആഘോഷങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസി ലക്ഷങ്ങള്‍. പുലര്‍ച്ചെ മുതല്‍ തന്നെ തക്ബീര്‍ മുഴക്കി വിശ്വാസികള്‍ പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കിയ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെ‌ടുക്കാനെത്തിയിരുന്നു.

TAGS :

Next Story