Quantcast

സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനി ഉത്പാദനം തുടങ്ങി

MediaOne Logo

admin

  • Published:

    13 May 2018 7:31 AM IST

സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനി ഉത്പാദനം തുടങ്ങി
X

സൗദിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനി ഉത്പാദനം തുടങ്ങി

ഖനിയില്‍ നിന്ന് പ്രതിവര്‍ഷം 1,80,000 ഔണ്‍സ് ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഇക്കൊല്ലം അവസാനത്തോടെ ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിക്കാനാകും...

സൗദി അറേബ്യയുടെ സ്വര്‍ണ ഖനന രംഗത്ത് സുപ്രധാന ചുവടുവെപ്പായി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായ ദുവൈഹിയില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങി. ഏപ്രില്‍ ഒന്നാം തിയതിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇക്കാര്യം സ്ഥിരീകരിച്ച് സൗദി അറേബ്യന്‍ മൈനിങ്ക് കോര്‍പറേഷന്‍ ഇന്നലെ പ്രസ്താവന പുറത്തിറക്കി.

മാഅദിന്റെ കീഴിലുള്ള മാഅദിന്‍ ഗോള്‍ഡ് ആന്റ് ബേസ് മെറ്റല്‍സ് കോര്‍പേറേഷനാണ് പശ്ചിമ സൗദിയിലെ ദുവൈഹി ഖനിയുടെ ഉടമസ്ഥത. റിയദ് മക്ക റോടില്‍ ദിലമില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരെയാണ് ദുവൈഹി ഖനി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷത്തി എമ്പതിനായിരം (1,80,000) ഔണ്‍സ് ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഇക്കൊല്ലം അവസാനത്തോടെ ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിക്കാനാകും.

1.9 ദശലക്ഷം ഔണ്‍സ് സ്വര്‍ണമാണ് ഖനിയുടെ ആകെ ശേഷി. ഖനനത്തിന്റെ മെച്ചം മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ പ്രതിഫലിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇക്കൊല്ലത്തെ രണ്ടാം ത്രൈമാസ ദേശീയ സാമ്പത്തിക കണക്കെടുപ്പില്‍ ഇക്കാര്യം വ്യക്തമാകും. 16 രാജ്യങ്ങളില്‍ നിന്നുള്ള 2,500 ഓളം തൊഴിലാളികളാണ് പ്‌ളാന്റിന്റെ നിര്‍മാണത്തിന് ഭാഗഭാക്കായത്. അതിനിടെ, മദീനക്ക് സമീപത്തെ ജബല്‍ സെയ്ദ് സ്വര്‍ണ ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണെന്നും മആദിന്‍ അറിയിച്ചു. ഇവിടത്തെ പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും മആദിന്‍ അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story