Quantcast

അപേക്ഷ സമര്‍പ്പിച്ച് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട്: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്

MediaOne Logo

admin

  • Published:

    13 May 2018 3:45 AM GMT

അപേക്ഷ സമര്‍പ്പിച്ച് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട്: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
X

അപേക്ഷ സമര്‍പ്പിച്ച് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട്: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്പോര്‍ട്ട് സേവനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്.

പാസ്പോര്‍ട്ട് സേവനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപേക്ഷ സമര്‍പ്പിച്ച് എട്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം ചുമതലയുള്ള സന്ദീപ് ചൗധരി പറഞ്ഞു.

കെട്ടിക്കിടക്കുന്ന 36,000 പാസ്പോര്‍ട്ട് അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ജീവനക്കാര്‍ കഠിനാധ്വാനം നടത്തി വരുന്നതായും അധികൃതര്‍ വ്യക്തമാക്കി. പുതിയ പാസ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു. കൈ കൊണ്ടെഴുതിയ പാസ്പോര്‍ട്ടുകള്‍ പൂര്‍ണമായും പിന്‍വലിച്ചതാണ് അപേക്ഷകളുടെ ആധിക്യത്തിന് കാരണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

TAGS :

Next Story