ട്രാഫിക് വാരാഘോഷ പരിപാടികൾക്ക് ഖത്തറില്‍ തുടക്കമായി

ട്രാഫിക് വാരാഘോഷ പരിപാടികൾക്ക് ഖത്തറില്‍ തുടക്കമായി
ദർബ് അൽ സായിയിൽ നടക്കുന്ന വാരാഘോഷചടങ്ങുകള് പൊതു സുരക്ഷാ ഡയറക്ടർ ജനറൽ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി ഉദ്ഘാടനം ചെയ്തു
34ാമത് ട്രാഫിക് വാരാഘോഷ പരിപാടികൾക്ക് ഖത്തറില്‍ തുടക്കമായി. ദർബ് അൽ സായിയിൽ നടക്കുന്ന വാരാഘോഷചടങ്ങുകള് പൊതു സുരക്ഷാ ഡയറക്ടർ ജനറൽ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ ഖുലൈഫി ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ തലവന്മാരും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഗതാഗത നിയമങ്ങളും പൊതു നിരത്തിലെ മര്യാദകളും പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 34ാമത് ട്രാഫിക് വാരാഘോഷം വിവിധ പരിപാടികളോടെയാണ് ഖത്തറില്‍ ആചരിക്കുന്നത്. അല്സദ്ധിലെ ദര്‍ബ് അല്‍ സായി മൈതാനിയില്‍ പ്രത്യേക സജ്ജമാക്കിയ വേദിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവത്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. 60 ലധികം സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സ്റ്റാളുകളാണ് ഇവിടെയുള്ളത്. ഈ മാസം 24 വരെ നീണ്ടു നില്ക്കുന്ന വാരാചരണത്തില്‍ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ശില്‍പ്പശാലകളും നടക്കും. ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടാനായി ഗതാഗത ഗ്രാമം. സന്ദര്‍ശകര്‍ക്കായി ഡ്രൈവിംഗ് ക്ലാസുകള്‍ ,പരിശീലനം എന്നിവയും മേളയില്‍ നടക്കും .കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും ഭക്ഷണശാലകളും നഗരിയിലുണ്ട്. എല്ലാ ദിവസങ്ങളിലും കാലത്ത് 8 മണിമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെയും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട. വാരാന്ത്യ ദിനങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Adjust Story Font
16

