ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണം തുടങ്ങി

ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണം തുടങ്ങി
ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ്‌ലൈനോടെയെത്തിയ റേഡിയോ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു
ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ , 98.6 എഫ് എം പ്രക്ഷേപണം ആരംഭിച്ചു. ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ്‌ലൈനോടെയെത്തിയ റേഡിയോ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സാംസ്കാരിക മന്ത്രാലയം അനുവദിച്ച പുതിയ റേഡിയോ സ്‌റ്റേഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് 6 മണിക്ക് സാംസ്കാരിക കായിക മന്ത്രി ഡോക്ടര്‍ സലാഹ് ബിന്‍ ഗാനിം അല്‍ അലി നിര്‍വ്വഹിക്കും.
രാവിലെ 9 മണി കഴിഞ്ഞ് 8 മിനുട്ട് 6 സെക്കന്റ് പിന്നിട്ടനേരം , ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ് ലൈനോടെ 98.6 എഫ് എം മലയാളം റേഡിയോ ഔദ്യോഗികമായി ശ്രോതാക്കളിലേക്കെത്തി. തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി രാഷ്ട്രത്തെ അഭിസംബോധ ചെയത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് രാജ്യത്തിന്റെ വികസനത്തില്‍ പ്രാവാസികളും മാധ്യമങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ചുള്ള ഭാഗം പ്രക്ഷേപണം ചെയ്തു.ഖത്തര്‍ മലയാളികള്‍ക്കായി പുതിയ റേഡിയോ അനുവദിച്ച ഖത്തര്‍ ഭരണ കൂടത്തിന് നന്ദി അറിയിച്ചാണ് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടന പ്രഭാഷണം നിര്‍വ്വഹിച്ചത്. നന്മയിലധിഷ്ഠിതമായ ഒട്ടേറെ പരിപാടികള്‍ ഒരുക്കിയതായി വൈസ് ചെയര്‍മാന്‍ കെസി അബ്ദുല്ലത്തീഫ് പറഞ്ഞു.
ഖത്തര്‍ മലയാളികളുമായി ബന്ധപ്പെട്ട വൈജ്ഞാനിക വിനോദ പരിപാടികള്‍ സാങ്കേതികത്തികവോടെ ശ്രോതാക്കളിലെത്തിക്കാന്‍ ,കേരളത്തിലെ അറിയപ്പെടുന്ന റേഡിയോ അവതാരകരുടെ നിര തന്നെ ദോഹയിലെത്തിയതായി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പ്രേക്ഷകര്‍ക്കായി ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളുമായാണ് ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായിയുടെ വരവ് .
Adjust Story Font
16

