Quantcast

ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്

MediaOne Logo

Jaisy

  • Published:

    16 May 2018 6:18 AM IST

ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്
X

ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്

സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ മൂന്നു കണ്ടെയ്‌നറുകൾ പരിശോധനക്കു മുൻപ് കടത്തിക്കൊണ്ടു പോയതായി അൽറായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്

കുവൈത്തിലെ ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്‌നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട് . സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ മൂന്നു കണ്ടെയ്‌നറുകൾ പരിശോധനക്കു മുൻപ് കടത്തിക്കൊണ്ടു പോയതായി അൽറായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത് . നേരത്തെ തുറമുഖത്തു നിന്ന് പതിമൂന്നു കണ്ടെയ്‌നറുകൾ ഒരുമിച്ചു കാണാതായ സംഭവം ഏറെ വിവാദമായിരുന്നു .

പതിമൂന്നു കണ്ടെയ്‌നറുകൾ കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അപ്രത്യക്ഷമായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് വീണ്ടും മൂന്നു കണ്ടെയ്‌നറുകൾ കൂടി പോർട്ടിൽ നിന്ന് അപ്രത്യക്ഷമായത് . ഇത്തവണ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ . സാനിറ്ററി ഉൽപ്പന്നങ്ങൾ അടങ്ങിയ കണ്ടൈനർ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പരിശോധനാക്ക് മുൻപ് കടത്തി കൊണ്ട് പോയെന്നാണ്‌ പരാതി . കഴിഞ്ഞ ഡിസംബറിൽ ശുവൈഖ് തുറമുഖത്തുനിന്ന് 14 കണ്ടെയ്നറുകൾ കാണാതായത് പാർലിമെന്റിൽ അടക്കം ഏറെ ഒച്ചപ്പാടുകൾക്കു ഇടയാക്കിയിരുന്നു . ദുബൈയിൽനിന്നെത്തിയ 14 ഷിപ്പിംഗ് കണ്ടെയ്നറുകളാണ് കസ്​റ്റംസ്​ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കടത്തിക്കൊണ്ടുപോയത്.

തുറമുഖ ജീവനക്കാരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയതോടെയാണ്​ സംഭവം വിവാദമായത്​. തുടർന്ന്​ പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്കറ മരുപ്രദേശത്തുനിന്ന് മദ്യശേഖരമടങ്ങിയ മൂന്നു കണ്ടെയ്‌നറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തിയിരുന്നു ബാക്കിയുള്ളവക്കായി അധികൃതർ ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചില്ല . വിഷയത്തിൽ പാർലിമെന്റംഗങ്ങൾ ഇടപെട്ടതോടെ കസ്റ്റംസ് മേധാവിയെ ജോലിയിൽ നിന്ന് നീക്കിയിരുന്നു സംഭവവുമായി ബന്ധപ്പെട്ടു രണ്ടു മലയാളികൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് . പാർലമെന്റ് തലത്തിലും വകുപ്പ് തലത്തിലും അന്വേഷണം പുരോഗമിക്കവെ കണ്ടെയ്​നർ കടത്ത്​ ആവർത്തിച്ചത്​അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത് .

TAGS :

Next Story