Quantcast

മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം; ദോഹയില്‍ തുടക്കമായി

MediaOne Logo

Jaisy

  • Published:

    21 May 2018 5:01 AM IST

മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം;  ദോഹയില്‍ തുടക്കമായി
X

മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം; ദോഹയില്‍ തുടക്കമായി

രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനായി ആരംഭിച്ച ഭക്ഷ്യോല്‍പ്പാദന യൂണിറ്റുകളുള്‍പ്പെടെ മൂന്നൂറിലധികം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്

ദോഹയില്‍ സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനായി ആരംഭിച്ച ഭക്ഷ്യോല്‍പ്പാദന യൂണിറ്റുകളുള്‍പ്പെടെ മൂന്നൂറിലധികം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്.

ഖത്തറില്‍ നിര്‍മ്മിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ വസ്തുക്കളുടെ പ്രദര്‍ശനമാണ് മെയ്ഡ് ഇന്‍ ഖത്തര്‍ എന്ന പേരില്‍ ദോഹയില്‍ സംഘടിപ്പിച്ചിരിക്കുന്നത് .ഡിസംബര്‍ 17 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 300 ലധികം സ്വദേശി കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഉപരോധം സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തെ സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കുന്നതിലൂടെ മറികടക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് മെയ്ഡ് ഖത്തര്‍ എക്‌സിബിഷനിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം.

ഖത്തര്‍ ചേംബറും രാജ്യത്തെ പ്രമുഖ ബാങ്കുകളുമുള്‍പ്പെടെ രാജ്യത്തെ വ്യവസായ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഗമം കൂടിയായി മേള മാറി. 29000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ മേളയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. രാജ്യത്ത് പാല്‍ക്ഷാമം പരിഹരിക്കാനായി 4000 പശുക്കളുമായി രംഗത്തുള്ള ബലദ്‌നാ ഫാം സ്റ്റാള്‍ സജീവമാണ് . സന്ദര്‍ശകര്‍ക്കായി 2 ലിറ്റര്‍ വീതം പാലും മറ്റു പാലുല്‍പ്പന്നങ്ങളും ഇവര്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത് . ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐ ബി പി സി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ എംബസി സ്റ്റാളുകള്‍ മേളയിലുണ്ട്.

TAGS :

Next Story