Quantcast

ഇന്‍ഡിഗോ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു

MediaOne Logo

Jaisy

  • Published:

    26 May 2018 8:17 AM GMT

ഇന്‍ഡിഗോ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക്  ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു
X

ഇന്‍ഡിഗോ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു

ഇതോടെ കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ സേവനം ദിവസം രണ്ടായി മാറും

ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ അടുത്ത മാസം ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങും. ഇതോടെ കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ സേവനം ദിവസം രണ്ടായി മാറും. അടുത്തമാസം 26 മുതലാണ് ഇന്‍ഡിഗോയുടെ പുതിയ ദുബൈ-കൊച്ചി വിമാനം സര്‍വീസ് ആരംഭിക്കുക.

ദിവസവും രാത്രി 7.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യു എ ഇ സമയം രാത്രി ഒന്നിന് ദുബൈയിലെത്തെും. ഈവിമാനം 1.50ന് ദുബൈയില്‍ നിന്ന് തിരിച്ച് 4.50ന് കൊച്ചിയിലെത്തും. 656 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. ദുബൈയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് കൊച്ചിയിലേക്ക് രണ്ടാമത്തെ സര്‍വീസ് തുടങ്ങാന്‍ തീരുമാനമെടുത്തതെന്ന് ഇന്‍ഡിഗോ പ്രസിഡന്‍റ് ആദിത്യ ഘോഷ് പറഞ്ഞു. ദുബൈ-ചണ്ഡീഗഢ് റൂട്ടിലും അന്ന് മുതല്‍ പുതിയ സര്‍വീസ് തുടങ്ങുന്നുണ്ട്. ദുബൈയില്‍ നിന്ന് ആദ്യമായാണ് ചണ്ഡിഗഢിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നത്. ദിവസവും വൈകിട്ട് 4.15ന് ചണ്ഡീഗഢില്‍ നിന്ന് പുറപ്പെടുന്ന വിമാനം 6.20ന് ദുബൈയിലത്തെും. തിരികെയുള്ള വിമാനം രാവിലെ 6.05നാണ് പുറപ്പെടുക. 11.10ന് ചണ്ഡീഗഢിലത്തെും. 549 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്.

TAGS :

Next Story