Quantcast

റോഹിങ്ക്യകളുടെ കൂട്ടക്കുരുതി വംശഹത്യയെന്ന് മുസ്‍ലിം വേള്‍ഡ് ലീഗ്

MediaOne Logo

Sithara

  • Published:

    29 May 2018 7:14 PM GMT

റോഹിങ്ക്യകളുടെ കൂട്ടക്കുരുതി വംശഹത്യയെന്ന് മുസ്‍ലിം വേള്‍ഡ് ലീഗ്
X

റോഹിങ്ക്യകളുടെ കൂട്ടക്കുരുതി വംശഹത്യയെന്ന് മുസ്‍ലിം വേള്‍ഡ് ലീഗ്

അന്താരാഷ്ട്ര ഏജന്‍സികള്‍ മേഖലയിലെ ക്രൂരതകള്‍ നിരീക്ഷിച്ച് നടപടിയെടുക്കണമെന്ന് മുസ്‍ലിം വേള്‍ഡ് ലീഗ്

ഐഎസ് ഭീകരരെ നേരിടാന്‍ കാണിച്ച ആര്‍ജ്ജവം റോഹിങ്ക്യന്‍ വിഷയത്തിലും കാണിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മുസ്‍ലിം വേള്‍ഡ് ലീഗ്. വംശഹത്യയാണ് മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് നേരെ നടക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികള്‍ മേഖലയിലെ ക്രൂരതകള്‍ നിരീക്ഷിച്ച് നടപടിയെടുക്കണമെന്നും മുസ്‍ലിം വേള്‍ഡ് ലീഗ് ആവശ്യപ്പെട്ടു.

ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ് മ്യാന്മറില്‍ തീവ്രവാദികള്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് നേരെ നടത്തുന്നത്. വംശീയ ഉന്മൂലനമാണിത്. ലോകം മിണ്ടാതിരുന്നാല്‍ അത് ആക്രമണത്തിന് പ്രചോദനമാകും. ഐഎസിനേയും അല്‍ഖാഇദയേയും നേരിടാന്‍ കാണിച്ച ആര്ജവം ഈ വിഷയത്തിലുണ്ടാകണമെന്നും മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.

ആഗസ്റ്റ് 25ന് ആക്രമണത്തിന്റെ കണക്കുകള്‍ വേള്‍ഡ് ലീഗ് ശേഖരിച്ചിരുന്നു. ഇത് പ്രകാരം 6334 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റത് 8349 പേര്‍ക്ക്. 500 പേര്‍ ബലാത്സംഗത്തിനിരയായി. 103 ഗ്രാമങ്ങളും 23000ലേറെ വീടുകളും കത്തിച്ച് ചാമ്പലാക്കി. 250 പള്ളികള്‍ തകര്‍ത്തു. 80 സ്കൂളുകള്‍ നശിപ്പിച്ചു. രണ്ട് ലക്ഷത്തിലേറെ പേര്‍ അഭയം തേടി മ്യാന്മറിലുണ്ട്. 145000 പേര്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് ഈ കണക്കുകള്‍. അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്ക് ഇതില്‍ പങ്കുണ്ട്. കര്‍ശന നടപടി ഉടന്‍ വേണമെന്നും വേള്‍ഡ് ലീഗ് ആവശ്യപ്പെട്ടു.

മ്യാന്മറിന് സഹായമായി സൌദി അറേബ്യ 320 കോടി രൂപ ഇതുവരെ നല്‍കിയിട്ടുണ്ട്. 1948 മുതല്‍ മൂന്ന് ലക്ഷം പേര്‍ക്ക് അഭയവും നല്‍കി. ഇതിനെ മുസ്‍ലിം വേള്‍ഡ് ലീഗ് അഭിനന്ദിച്ചു. നിലവിലെ സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെട്ട് പ്രശ്നത്തിന് അറുതി വരുത്തണമെന്നും വേള്‍ഡ് ലീഗ് അഭ്യര്‍ഥിച്ചു.

TAGS :

Next Story