ഖത്തര്‍ ഉപരോധം: അവതാളത്തിലാവുന്നത് ജിസിസിയുടെ ഭാവിയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

ഖത്തര്‍ ഉപരോധം: അവതാളത്തിലാവുന്നത് ജിസിസിയുടെ ഭാവിയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി
അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും മന്ത്രി
ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച അയല്‍ രാജ്യങ്ങളുടെ നീക്കത്തിലൂടെ ജിസിസി യുടെ ഭാവിയാണ് അവതാളത്തിലാവുന്നതെന്ന്
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. അറബ് ലോകത്തെ അസ്വസ്ഥമാക്കുന്ന സിറിയ, യെമന്‍ , ലിബിയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഖത്തറിനെതിരെ സംഘടിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ജസീറ അറബിക് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം വന്ന സാഹചര്യത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അല്‍ ജസീറ ചാനലുമായി സംസാരിച്ചത്. ഐക്യത്തോടെ മുന്നോട്ടു പോയിരുന്ന ജിസിസിയുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരായ നീക്കത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണകളും അഭിപ്രായഭിന്നതകളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് ഖത്തര്‍ വിശ്വസിക്കുന്നത്. അടുത്തിടെ ജി സി സി യോഗത്തിലോ, റിയാദില്‍ നടന്ന അറബ് ഇസ്ലാമിക് രാജ്യങ്ങളുടെയും അമേരിക്കയുടെയും സംയുക്ത യോഗത്തിലോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയായില്ല. ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വാര്‍ത്തകളാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രാജ്യത്തെ ജനങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു.
സൗദി അതിര്‍ത്തി അടച്ചാലും അന്താരാഷ്ട്ര കടല്‍ മാര്‍ഗ്ഗവും രാജ്യാന്തര വ്യോമമാര്‍ഗ്ഗവും തങ്ങളുടെ മുമ്പില്‍ തുറന്നു കിടക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിനു മുമ്പ് 1996 ലും, 2014 ലും ഉണ്ടായ വലിയ പ്രതിസന്ധികളെ ഖത്തര്‍ അതിജയിച്ചിരുന്നു. അമേരിക്കയുമായുള്ള തങ്ങളുടെ ബന്ധം ദൃഢമാണെന്നും തീവ്രവാദ വിരുദ്ധപോരാട്ടത്തിലും മധ്യ പൗരസ്ത്യദേശത്ത് സമാധാനം ഉറപ്പു വരുത്തുന്ന ദൗത്യത്തിലും ഖത്തര്‍ പങ്കാളിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പ്രശ്‌നപരിഹാര ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കുവൈറ്റ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി സംസാരിച്ചിരുന്നു., കുവൈറ്റ് അമീറിന്റെ നിര്‍ദേശപ്രകാരമാണ് ഖത്തറിലെ ജനങ്ങളോട് സംവദിക്കാനുള്ള അമീറിന്റെ തീരുമാനം മാറ്റിയതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Adjust Story Font
16

