Quantcast

ദുബൈയില്‍ ജീവനക്കാർക്ക്​ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണം

MediaOne Logo

Jaisy

  • Published:

    1 Jun 2018 2:22 PM GMT

ദുബൈയില്‍ ജീവനക്കാർക്ക്​ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണം
X

ദുബൈയില്‍ ജീവനക്കാർക്ക്​ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണം

നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ്​ പുതുക്കിയില്ലെങ്കിൽ പ്രതിമാസം 500 ദിർഹം തോതിൽ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ ആരോഗ്യ വകുപ്പ്​ അറിയിച്ചു

ദുബൈയില്‍ ജീവനക്കാർക്ക്​ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണമെന്ന്​ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്​. നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ്​ പുതുക്കിയില്ലെങ്കിൽ പ്രതിമാസം 500 ദിർഹം തോതിൽ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ ആരോഗ്യ വകുപ്പ്​ അറിയിച്ചു.

2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ്​ വ്യവസ്ഥ. ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും ഇൻഷുറൻസ്​ പുതുക്കേണ്ട സമയമാണിത്​. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്​ പുതുക്കിയില്ലെങ്കിൽ വിസ പുതുക്കുന്ന ഘട്ടത്തിൽ മാസം 500 തോതിൽ ഫൈൻ അടക്കേണ്ടി വരുമെന്ന്​ ഡി.എച്ച്.എ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ്സ്​പോൺസർമാർക്ക്​ മുന്നറിയിപ്പ്​ നൽകി. ഇലക്ട്രോണിക്​ സിസ്​റ്റം മുഖേന കമ്പനിയിൽനിന്ന്​ ഫൈൻ പിടിച്ചെടുക്കും. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തവര്‍ നിയമലംഘനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി അട്ടിമറിക്കാൻ തുനിഞ്ഞ 14 ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഫൈൻ ചുമത്തിയതായും ആരോഗ്യ വകുപ്പ്​ അറിയിച്ചു. നിയമലംഘനത്തിന്​ എൺപതിനായിരം ദിർഹം വരെയാണ്​ ഇവരിൽ നിന്ന്​ ഈടാക്കിയത്​.

TAGS :

Next Story