Quantcast

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയായേക്കും

MediaOne Logo

Jaisy

  • Published:

    3 Jun 2018 3:08 PM IST

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയായേക്കും
X

കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെയായേക്കും

പ്രധാനമന്ത്രിക്ക് പുറമെ ധനമന്ത്രി , നീതിന്യായ വകുപ്പ് മന്ത്രി എന്നിവർക്കെതിരെയാണ് പാർലമെന്റ് അംഗങ്ങൾ കുറ്റവിചാരണക്കു ഒരുങ്ങുന്നത്

കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേയായേക്കുമെന്നു റിപ്പോർട്ടുകൾ. പെട്രോൾ നിരക്ക് വർദ്ധനയുടെ പേരിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിചാരണ ചെയ്യാൻ എംപിമാർ രംഗത്തെത്തിയ സാഹചര്യത്തിൽ പാർലമെന്റ് കാലാവധി പൂർത്തിയാകുന്നതിനു മുൻപ് പിരിച്ചു വിട്ടാകുമെന്നാണ് സൂചന . പ്രധാനമന്ത്രിക്ക് പുറമെ ധനമന്ത്രി , നീതിന്യായ വകുപ്പ് മന്ത്രി എന്നിവർക്കെതിരെയാണ് പാർലമെന്റ് അംഗങ്ങൾ കുറ്റവിചാരണക്കു ഒരുങ്ങുന്നത്.

2017 ആഗസ്ത് ആറുവരെയാണ് നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി . ജൂലായ് 27 പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു പുതിയ സാഹചര്യത്തില്‍ അമീറിന്റെ പ്രത്യേക അധികാരമുപയോഗിച്ചു പാർലിമെന്റ് പിരിച്ചു വിട്ടാൽ തെരഞ്ഞെടുപ്പ് നേരത്തെ ആയേക്കും. 2013 ൽ ശൈഖ് നാസർ അൽ അഹമ്മദ് പ്രധാനമത്രിയായിരുന്ന സമയത്തു സമാന രാഷ്ട്രീയ സാഹചര്യം അരങ്ങേറിയിരുന്നു ഞായറാഴ്ചത്തേത് പതിനാലാം പാര്‍ലമെന്റിന്റെ അവസാന സെഷൻ ആയിരിക്കുമെന്ന് സര്‍ക്കാരിനെ അനുകൂലിക്കുന്ന മുതിര്‍ന്ന എം.പി ഖലാഫ് ദുമൈതീര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു . സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് എം പി ഈ തരത്തിൽ പ്രസ്താവന നടത്തിയത് എന്നത്കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പാര്‍ലമെന്റിന്റെ പിരിച്ചു വിട്ടേക്കുമെന്ന റിപ്പോർട്ടുകളെ ബലപ്പെടുത്തുന്നതാണ് . വ്യാഴാഴ്ച മാത്രം നാല് എംപിമാരാണ് പാര്‍ലമെന്റില്‍ കുറ്റവിചാരണ നോടീസ് സമർപ്പിച്ചത് എംപിമാരായ അലി അല്‍ ഖമീസ്, അബ്ദുല്ല അല്‍ തുറൈജി, അഹ്മദ് അല്‍ ആസ്മി എന്നിവർ ധനം പെട്രോളിയം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി അനസ് അൽ സാലിഹിനെതിരെയാണ് കുറ്റവിചാരണക്കു അനുമതി തേടിയത്.

ഭരണ നിർവഹണ രംഗത്തെ കെടുകാര്യസ്ഥത മുൻനിർത്തി അബ്ദുല്ല അൽ മയൂഫ് എംപിയാണ് നീതിന്യായ മതകാര്യ മന്ത്രി യാക്കൂബ് അൽ സാനിഹിനെതിരെ ഇന്ന് ഗ്രില്ലിങ് നോട്ടീസ് സമർപ്പിച്ചത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ നിയമാവലി വൈകുന്നതിൽ പ്രതിഷേധിച്ച് അഹ്മദ് അല്‍ ഖുദൈബി എം പിയും നേരത്തെ നീതിന്യായ മന്ത്രിക്കെതിരെ കുറ്റവിചാരണക്കു അനുമതി തേടിയിരുന്നു.സാലിഹ് അൽ ആശൂർ, ഹംദാൻ അൽ ആസ്മി, ജമാൽ അൽ ഉമൈർ എന്നിവരാണ് പ്രധാനമന്ത്രിയെ കുറ്റവിചാരണ നടത്താൻ ഒരുങ്ങുന്നത്.

TAGS :

Next Story