Quantcast

മുത്തുകള്‍കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ത്ത് മലയാളി വീട്ടമ്മ

MediaOne Logo

Khasida

  • Published:

    5 Jun 2018 12:07 AM IST

മുത്തുകള്‍കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ത്ത് മലയാളി വീട്ടമ്മ
X

മുത്തുകള്‍കൊണ്ട് മനോഹര ചിത്രങ്ങള്‍ തീര്‍ത്ത് മലയാളി വീട്ടമ്മ

സോളോ പ്രദര്‍ശനം ഖത്തറിലെ കതാറയില്‍

മുത്തുകള്‍ കൊണ്ട് മനോഹര ചിത്രങ്ങള്‍ തുന്നിയെടുക്കുന്ന ഖത്തറിലെ മലയാളി വീട്ടമ്മ നസീമ ശുകൂറിനെ പരിചപ്പെടാം. കാല്‍ നൂറ്റാണ്ടു കാലമായി ദോഹയില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന ഈ കലാകാരിയുടെ സോളോ പ്രദര്‍ശനം കതാറയില്‍ നടന്നുവരികയാണിപ്പോള്‍.

പലനിറങ്ങളിലുള്ള ചെറിയ മുത്തുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിദഗ്ദയാണ് തൃശൂര്‍ കരുവന്നൂര്‍ സ്വദേശിനിയായ നസീമ ശുകൂര്‍. കാല്‍ നൂറ്റാണ്ട് കാലമായി കുടുംബവുമൊത്ത് ദോഹയില്‍ കഴിഞ്ഞു വരുന്ന ഇവരുടെ വ്യത്യസ്തമായ ഈ കലാ സൃഷ്ടികള്‍ ആരെയും വിസ്മയിപ്പിക്കും. ലക്ഷക്കണക്കിന് മുത്തുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രൂപപ്പെട്ടവയാണ് തികവൊത്ത ഈ ചിത്രങ്ങളില്‍ പലതും. മുത്തുകള്‍ക്ക് പുറമെ കടലാസുകഷ്ണങ്ങള്‍ ഉപയോഗിച്ച് ഇവര്‍ തീര്‍ത്ത കഅബയുടെ ചിത്രം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുകയാണ് .

വേറിട്ട ഈ കലാ സൃഷ്ടികളുടെ മൗലിക സൗന്ദര്യം തിരിച്ചറിഞ്ഞ കതാറ കള്‍ച്ചറല്‍ വില്ലേജ് ഇവരുടെ ചിത്ര പ്രദര്‍ശനത്തിന് വേദിയൊരുക്കിയിരിക്കുകയാണിപ്പോള്‍. കതാറ കള്‍ച്ചറല്‍ വില്ലേജിലെ ബില്‍ഡിംഗ് നമ്പര്‍ 22 ലാണ് ബീഡ്‌സ് ആന്റ് മൊസൈക് ആര്‍ട്ട് എന്ന പേരില്‍ ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആകെ സിംഗിന്റെ സാന്നിദ്ധ്യത്തില്‍, കതാറ ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍ സുലൈത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഏറെ പുതുമയുള്ള 41 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മെയ് 17 വരെ കതാറയില്‍ പ്രദര്‍ശനം തുടരും.

TAGS :

Next Story