Quantcast

വിദേശ നിക്ഷേപകർക്ക് റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ തീരുമാനം

MediaOne Logo

Jaisy

  • Published:

    5 Jun 2018 3:25 AM IST

വിദേശ നിക്ഷേപകർക്ക് റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ തീരുമാനം
X

വിദേശ നിക്ഷേപകർക്ക് റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ തീരുമാനം

രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്

വിദേശ നിക്ഷേപകർക്ക് പത്ത് വർഷത്തെ റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ സർക്കാർ തീരുമാനം. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ബഹ് റൈനിൽ വിദേശ നിക്ഷേപകർക്ക് പ്രോൽസാഹനം നൽകുന്ന റസിഡന്റ് പെർമിറ്റ് സംവിധാനത്തിന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽ മാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അനുമതി നൽകിയത്. വിദേശ നിക്ഷേപകർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ പത്ത് വർഷത്തെ പുതുക്കാൻ കഴിയുന്ന റസിഡന്റ് പെർമിറ്റുകളാണ് അനുവദിക്കപ്പെടുക. യു.എ. ഇ യിൽ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്കാരത്തിന്റെ സമാന രീതിയിലുള്ള സംവിധാനമാണ് ബഹ് റൈനിലും ഇത് വഴി നടപ്പാക്കപ്പെടുക. ബഹ് റൈനിൽ നിക്ഷേപ സാധ്യതകൾക്ക് പ്രോൽസാഹനം നൽകുന്ന പുതിയ നയം വാണിജ്യവ്യവസായിക മേഖലകളിൽ ഉണർവ് സ്യഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സംവിധാനം സംബന്ധിച്ച കരട് രേഖ തയ്യാറാക്കാൻ കിരീടാവകാശി ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകി.

TAGS :

Next Story