സൌദിയില്‍ ഇനി വനിതകള്‍ക്കും സ്റ്റേഡിയത്തിലിരുന്നു കളി കാണാം

സൌദിയില്‍ ഇനി വനിതകള്‍ക്കും സ്റ്റേഡിയത്തിലിരുന്നു കളി കാണാം
2018 ആദ്യത്തില്‍ ഇതിന് തുടക്കമാകുമെന്ന് സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു
സൗദി അറേബ്യയിൽ സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും വനിതകൾക്കും കുടുംബങ്ങൾക്കും പ്രവേശനം നൽകാൻ തീരുമാനം. 2018 ആദ്യത്തില്‍ ഇതിന് തുടക്കമാകുമെന്ന് സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു.
റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങൾ കുടുംബങ്ങളെ സ്വീകരിക്കാൻ പാകത്തിൽ ജനുവരിയോടെ പുനഃക്രമീകരിക്കും. അതിന് ശേഷമാണ് വനികള്‍ക്ക് സ്റ്റേഡിയങ്ങളില്‍ മത്സരം വീക്ഷിക്കാന്‍ അനുമതി നല്‍കുക. നിലവില്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ സൌദിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശനത്തിന് അനുമതിയുള്ളൂ. എന്നാല്‍ കഴിഞ്ഞമാസം നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങുകളിൽ വനിതകൾക്കും പ്രവേശനം അനുവദിച്ചിരുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരുഷൻമാർക്ക് മാത്രം പ്രവേശാനുമതി ഉണ്ടായിരുന്ന സ്റ്റേഡിയത്തില്‍ സ്തീകള്‍ക്ക് അനുമതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. കായിക മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ സൌദി അധികൃതര്‍ സ്വീകരിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് കൂടി സ്കൂളുകളില്‍ കായിക വിദ്യഭ്യാസം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സൗദി ഫെഡറേഷൻ ഫോർ കമ്യൂണിറ്റി സ്പോർട്സ്പ്രസിഡന്റായി അമീറ റീമ ബിൻത് ബന്ദറിനെ നിയമിച്ചതും ഇതിന്റെ ഭാഗമാണ്. ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ എത്തുന്നത്.
Adjust Story Font
16

