Quantcast

അൽ ഹറമൈൻ റെയിൽവേ പദ്ധതി പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു

MediaOne Logo

Jaisy

  • Published:

    5 Jun 2018 4:05 PM IST

പദ്ധതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടതിനാണിത്

സൗദിയിൽ ആരംഭിക്കുന്ന അൽ ഹറമൈൻ റെയിൽവേ പദ്ധതി ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ യാത്രക്ക് അവസരമൊരുക്കുന്നു. പദ്ധതിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടതിനാണിത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്​റ്റംബറിൽ നടക്കും.

അൽഹറമൈൻ റെയിൽവേ പദ്ധതി ഓഫീസാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. പദ്ധതി ഉത്‌ഘാടനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു സൗകര്യം. പരീക്ഷണ ഓട്ടണത്തിൽ യാത്ര​ ആഗ്രഹിക്കുന്നവർ മക്കയിലും മദീനയിലുമുള്ള അംഗീകൃത ഓഫീസ്​ വഴി സൗജന്യടിക്കറ്റ്​ ബുക്ക്​ ചെയ്യണം. നിലവിൽ സ്വദേശികൾക്കു മാത്രമാണ് ഈ സൗകര്യം. അൽഹറമൈൻ റെയിൽവേ പദ്ധതി സംബന്ധിച്ച്​ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയേണ്ടത്​ ആവശ്യമാണെന്നും അതിനാണ്​​ സൗജന്യ യാത്ര ഒരുക്കുന്നതെന്നും പൊതുഗതാഗത വകുപ്പ്​ മേധാവി ഡോ. റുമൈഹ്​ ബിൻ മുഹമ്മദ്​ അൽറുമൈഹ്​ പറഞ്ഞു. സർവീസ്​ ആരംഭിക്കുന്നതുവരെ വാരാന്ത്യ ദിവസങ്ങളിൽ സൗജന്യ സർവീസ്​ നടത്താൻ​ പദ്ധതി പ്രവർത്തിപ്പിക്കുന്ന കമ്പനിയുമായി ധാരണയായിട്ടുണ്ട്​. ഔദ്യോഗിക സർവീസ്​ സെപ്​റ്റംബറിൽ ആരംഭിക്കാനാണ്​ ഉദ്ദേ​ശ്യം. ആദ്യ സൗജന്യ സർവീസ്​ ജൂൺ ഒന്നിന്​​ മദീനയിൽ നിന്ന്​ മക്കയിലേക്കായിരിക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.

TAGS :

Next Story