Quantcast

ഭക്ഷണ ധൂര്‍ത്തിനെതിരെ ഖത്തറിലെ സന്നദ്ധ സംഘടനകള്‍ രംഗത്ത്

MediaOne Logo

Jaisy

  • Published:

    18 Jun 2018 11:42 AM IST

ഭക്ഷണ ധൂര്‍ത്തിനെതിരെ  ഖത്തറിലെ സന്നദ്ധ സംഘടനകള്‍ രംഗത്ത്
X

ഭക്ഷണ ധൂര്‍ത്തിനെതിരെ ഖത്തറിലെ സന്നദ്ധ സംഘടനകള്‍ രംഗത്ത്

ഹിഫ്‌സുന്നിഅ്മ എന്ന ചാരിറ്റി സംഘടനക്കൊപ്പം ഡോണ്ട് വെയിസ്റ്റ് ഫുഡ് എന്ന ആഗോള കൂട്ടായ്മയും കൈകോര്‍ത്താണ് രാജ്യത്ത് അര്‍ത്ഥവത്തായ റമദാന്‍ എന്ന ആശയം നടപ്പിലാക്കിയത്

സഹാനുഭൂതിയുടെ സന്ദേശം പകര്‍ന്ന് റമദാന്‍ വിട പറയുമ്പോള്‍ ആവശ്യക്കാര്‍ക്ക് അന്നമെത്തിച്ചും ഭക്ഷണ ധൂര്‍ത്തിനെതിരെ പ്രതിരോധം തീര്‍ത്തും കര്‍മ്മ നിരതരായി മാറുകയായിരുന്നു ഖത്തറിലെ രണ്ട് കൂട്ടായ്മകള്‍. ഹിഫ്‌സുന്നിഅ്മ എന്ന ചാരിറ്റി സംഘടനക്കൊപ്പം ഡോണ്ട് വെയിസ്റ്റ് ഫുഡ് എന്ന ആഗോള കൂട്ടായ്മയും കൈകോര്‍ത്താണ് രാജ്യത്ത് അര്‍ത്ഥവത്തായ റമദാന്‍ എന്ന ആശയം നടപ്പിലാക്കിയത്.

ദിനേനെ ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പ് തുറവിഭവങ്ങള്‍ എത്തിച്ചു നല്‍കിയും. പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കായി റമദാന്‍ ബാസ്‌ക്കറ്റ്, ഈദ് ബാസ്‌ക്കറ്റ് എന്നീ പേരുകളില്‍ ഭക്ഷ്യശേഖരമടക്കം ഉറപ്പു വരുത്തിയുമാണ് ഹിഫ്‌സുന്നിഅ്മയെന്ന ജീവകാരുണ്യ സംഘടന ഖത്തറില്‍ റമദാന്‍ സാന്നിദ്ധ്യമറിയിച്ചത്. മര്‍ഖിയയിലെ സംഘടനാ ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 800 കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍ വരെ ഇവര്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഇഫ്താറുകളിലും സുഹൂറുകളിലും അധികമായുള്ള ഭക്ഷണം ശേഖരിച്ച് ക്യാമ്പുകളിലും മറ്റും വിതരണം ചെയ്തും ഇവര്‍ ഭക്ഷണംപാഴാക്കുന്നത് തടയാന്‍ മുന്നില്‍ നിന്നു. സാധാരണ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെത്തിയാണിവര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

ഇന്ത്യ ആസ്ഥാനമായി ആരംഭിച്ച ഡോണ്ട് വെയ്‌സ്റ്റ് ഫുഡ് ഗ്ലോബല്‍ എന്ന ആഗോള കൂട്ടായ്മയും ഖത്തറില്‍ ഹിഫ്‌സുന്നിഅ്മയുമായി സഹകരിച്ച് ഭക്ഷണ ധൂര്‍ത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ നിന്നും മജ്‌ലിസുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമെല്ലാം ബാക്കി വരുന്ന ഭക്ഷ്യയോഗ്യമായ വിഭവങ്ങള്‍ പാതിരാത്രിയിലും ഇവര്‍ ആവശ്യക്കാരിലേക്കെത്തിക്കുകയാണ്. നോമ്പ്കാലം ഭക്ഷണം പങ്കുവയ്ക്കലിന്റെ കൂടി കാലമാണെന്ന് ബോധ്യപ്പെടുത്തുന്ന ഈ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ അധികമാരും അറിയാത്ത ആരാധനകളായിരുന്നു.

TAGS :

Next Story