Quantcast

യന്ത്ര തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വൈകുന്നു

വെള്ളിയാഴ്ച രാത്രി പതിനൊന്നിന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പടേണ്ട എയര്‍ ഇന്ത്യ വിമാനം യന്ത്രത്തകരാറിനെ തുടർന്നാണ് വൈകുന്നത്

MediaOne Logo

Web Desk

  • Published:

    3 Nov 2018 11:31 PM IST

യന്ത്ര തകരാറിനെ തുടര്‍ന്ന് കൊച്ചി-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വൈകുന്നു
X

ഇന്നലെ രാത്രി ജിദ്ദയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട യാത്രക്കാരും ദുരിതത്തിലായത്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി പതിനൊന്നിന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പടേണ്ട എയര്‍ ഇന്ത്യ വിമാനം യന്ത്രത്തകരാറിനെ തുടർന്നാണ് വൈകുന്നത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് വരേണ്ടിയിരുന്ന ഇരുനൂറ്റി മുപ്പതോളം യാക്കാര്‍ ജിദ്ദയില്‍ കുടുങ്ങി. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പിന്നീട് ഷറഫിയയിലെ ഹോട്ടലിലേക്ക് മാറ്റി.

ജിദ്ദയില്‍ നിന്നുള്ള വിമാനം രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെത്തി വൈകീട്ട് അഞ്ചിനായിരുന്നു തിരികെ പോകേണ്ടിയിരുന്നത്. വിമാനം എത്താതായതോടെ കൊച്ചിയിൽ നിന്നും വൈകിട്ട് ജിദ്ദക്ക് പോകേണ്ടവർ നെടുമ്പാശേരിയിൽ കുടുങ്ങി.

അവധി കഴിഞ്ഞ് ജോലികളില്‍ പ്രവേശിക്കേണ്ട നിരവധി പേരാണ് വിമാത്തില്‍ ഉണ്ടായിരുന്നത്. അധികൃതര്‍ ഹോട്ടലുകളിലേക്ക് മാറ്റിയ ഇവരെ ഞായറാഴ്ച് പുലർച്ചെ ജിദ്ദക്ക് കൊണ്ടു പോകാനാണ് തീരുമാനം.

TAGS :

Next Story