Quantcast

യമന്‍ ചര്‍ച്ചയില്‍ പ്രതീക്ഷ; യു.എന്‍ മുഴുസമയ നിരീക്ഷണം നടത്തണമെന്ന് ആവശ്യം

രാഷ്ട്രീയ പരിഹാര ശ്രമത്തിന് വേഗം കൂട്ടണമെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    16 Dec 2018 12:20 AM IST

യമന്‍ ചര്‍ച്ചയില്‍ പ്രതീക്ഷ;  യു.എന്‍ മുഴുസമയ നിരീക്ഷണം നടത്തണമെന്ന് ആവശ്യം
X

യമന്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് സൌദി ഭരണാധികാരികള്‍ ഹൂതികളോട് ആവശ്യപ്പെട്ടു. ‌ആദ്യ ഘട്ട ചര്‍ച്ച വിജയകരമായി പൂര്‍ത്തിയാക്കി ഹൂതികള്‍ യമനില്‍ തിരിച്ചെത്തി. ഇതിനിടെ യമനില്‍ യു.എന്‍ മുഴുസമയ നിരീക്ഷണം നടത്തണമെന്ന് ചര്‍ച്ചക്ക് മധ്യസ്ഥം വഹിച്ച ദൂതന്‍ ആവശ്യപ്പെട്ടു.

യമന്‍ ജനതക്ക് പുതുവര്‍ഷം പുലരുക പുതിയ പ്രതീക്ഷകളിലേക്കാണ്. യുദ്ധവും ഏറ്റുമുട്ടലുമില്ലാത്ത പഴയ കാലം. സ്വീഡനില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഹൂതികള്‍ കഴിഞ്ഞ ദിവസം യമനില്‍ മടങ്ങിയെത്തി. പ്രധാന ഏറ്റുമുട്ടല്‍ നടന്നിരുന്ന ഹുദൈദ പ്രവിശ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാണ് ചര്‍ച്ച അവസാനിച്ചത്. എങ്കിലും ഇവിടെ മുഴുസമയ യു.എന്‍ ശ്രദ്ധ വേണമെന്ന് ഐക്യരാഷ്ട്രസഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടു. അടുത്ത ചര്‍ച്ചയെ കുറിച്ചും പ്രതീക്ഷയിലാണ് ഹൂതികള്‍.

ഇതിനിടെ രാഷ്ട്രീയ പരിഹാര ശ്രമത്തിന് വേഗം കൂട്ടണമെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആവശ്യപ്പെട്ടു. ജനുവരി അവസാനത്തിലാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് യു.എന്‍ മധ്യസ്ഥതയില്‍ തുടക്കമാവുക. നിലവിലെ ശ്രമങ്ങള്‍ വിജയിപ്പിച്ച മാര്‍ട്ടിന്‍ ഗ്രിഫിത്ത് തന്നെയാകും അന്നും ദൂതന്‍.

TAGS :

Next Story