യമന്‍ സെെനത്തെ ലക്ഷ്യം വെച്ച് സ്ഥാപിച്ച മെെനുകള്‍ സഖ്യസേന നിര്‍വീര്യമാക്കി
ഹൂതികള്‍ ഉപയോഗിച്ചിരിക്കുന്നത് ഇറാനില്‍ നിന്നെത്തിച്ച കുഴിബോംബുകളാണെന്നും സഖ്യസേന പറയുന്നു

യമന്‍ സൈന്യത്തെ ലക്ഷ്യം വെച്ച് ഹൂതികള്‍ സ്ഥാപിച്ച ഇരുപത്തി ആറായിരത്തിലധികം കുഴിബോംബുകള്‍ നിര്‍വീര്യമാക്കി. സൗദി സഖ്യസേനയുടെ നേതൃത്വത്തിലായിരുന്നു നിര്‍വീര്യമാക്കുന്ന നടപടി. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും യമനില്‍ ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നതായി സഖ്യസേന പറഞ്ഞു.
തുറമുഖ പട്ടണമായ ഏദന്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൈനുകള്‍ കൂടുതല്‍ കണ്ടെടുത്തത്. അറബ് സഖ്യസേനാ സഹായത്തോടെ യമന്‍ തുറമുഖ പട്ടണം ഹുദൈദ പിടിച്ചെടുക്കാനുള്ള ശ്രമം നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഹൂതികള്‍ വഴി നീളെ കുഴിബോംബുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ മാസം അവസാനത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. സ്കൂളുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യം വെച്ചും ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതായി സഖ്യസേന ആരോപിക്കുന്നു.
മനുഷ്യരെ ലക്ഷ്യം വെച്ചുള്ള അറുപത്തിനാലും, വാഹനങ്ങളെ ലക്ഷ്യമാകിയുള്ള 1430 ഉം, ഉഗ്ര സ്ഫോടന ശേഷിയുള്ള 85ഉം കുഴിബോംബുകള്‍ പോയവാരം മാത്രം കണ്ടെടുത്തു. ജനവാസ മേഖലയില്‍ നിന്ന് മാത്രമായി ഇതുവരെ 6600ലധികം കുഴിബോംബുകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു.
ഹൂതികള്‍ ഉപയോഗിച്ചിരിക്കുന്നത് ഇറാനില്‍ നിന്നെത്തിച്ച കുഴിബോംബുകളാണെന്നും സഖ്യസേന പറയുന്നു. കിംഗ് സല്‍മാന്‍ ചാരിറ്റി സെന്‍റെറിന് കീഴില്‍ ഒപ്പം യുദ്ധകെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നുണ്ട്.
Adjust Story Font
16

