നിരക്ക് ഏകീകരണം പരിഹാരമല്ല; മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ നിയമപോരാട്ടത്തിന്
പല രാജ്യങ്ങളും സൗജന്യമായാണ് അവരുടെ പൗരന്‍മാരുടെ മൃതദേഹം നാട്ടിലെക്കുന്നത്

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് ഏകീകരിച്ച എയര്‍ ഇന്ത്യയുടെ നടപടി ഈ രംഗത്തെ പ്രശ്നങ്ങളുടെ പരിഹാരമല്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. ഈ ആവശ്യമുന്നയിച്ച് നിയമപോരാട്ടം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രവാസി സംഘടനകള്‍

പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കാതെ 1500 ദിര്‍ഹം എന്ന ഏകീകൃത നിരക്കില്‍ നാട്ടിലെത്തിക്കാനുള്ള തീരുമാനം സര്‍ക്കാറും എയര്‍ ഇന്ത്യയും തമ്മിലുള്ള ഒത്തുതീര്‍പ്പ് മാത്രമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ ‘ഹംപാസ്’ എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടി. നിരക്ക് നിജപ്പെടുത്തിയത് കൊണ്ട് സാമ്പത്തികമായി ഒരു ഇളവും പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിലേക്ക് ഇതോടെ ഉയര്‍ന്ന നിരക്ക് നിലവില്‍ വരികയാണ്.
പല രാജ്യങ്ങളും സൗജന്യമായാണ് അവരുടെ പൗരന്‍മാരുടെ മൃതദേഹം നാട്ടിലെക്കുന്നത്. ഈ ആനുകൂല്യം ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അവകാശപ്പെട്ടതാണ്. ഇത് സംബന്ധിച്ച് കോടതില്‍ നല്‍കുന്ന കേസില്‍ കക്ഷിചേരുമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം ഭാരവാരികള്‍ പറഞ്ഞു. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന നടപടി അവസാനിപ്പിചത് കൊണ്ട് മാത്രം പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് അവസാനിക്കുന്നില്ലെന്നാണ് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16

