എയര്‍ കേരള ചര്‍ച്ച സജീവമാക്കി മുഖ്യമന്ത്രി
ലോക കേരള സഭ പശ്ചിമേഷ്യ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

നേരത്തെ ഉപേക്ഷിച്ച ‘എയർകേരള’ പദ്ധതി പുനരാലോചിക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബൈയിൽ ലോക കേരള സഭ പശ്ചിമേഷ്യ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന എയർകേരള സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ അത്
പുനരാലോചിക്കേണ്ട സാഹചര്യമാണ്. പൊതു-സ്വകാര്യ ഉടമസ്ഥതയിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് ശ്രമിക്കുക.
ഉമ്മന്‍ചാണ്ടി സർക്കാർ അധികാരത്തിലേറിയ സമയത്താണ്
സംസ്ഥാനം എയർ കേരളയെക്കുറിച്ച് ആലോചിച്ചത്. എന്നാൽ, പദ്ധതി എങ്ങുമെത്തിയില്ല. കേരള ബാങ്ക് ഉടന്‍ നിലവിൽ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ലോക കേരളാ സഭാ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

