Quantcast

ഖത്തറില്‍ 228 പേര്‍ക്കു കൂടി കോവിഡ്

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 398 പേര്‍ക്ക് പിഴ ചുമത്തി.

MediaOne Logo

Web Desk

  • Updated:

    2021-06-01 02:34:08.0

Published:

1 Jun 2021 2:32 AM GMT

ഖത്തറില്‍ 228 പേര്‍ക്കു കൂടി കോവിഡ്
X

ഖത്തറില്‍ 228 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍148 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 80 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 556 ആയി.

329 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. നിലവില്‍ 3566 പേരാണ് ചികിത്സയിലുള്ളത്. 134 പേര്‍ വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും 218 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

അതിനിടെ, വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 398 പേര്‍ കൂടി പൊലീസ് പിടിയിലായി. 374 പേര്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന് 16 പേരും ഹോം ക്വാറന്‍റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് രണ്ടു പേരും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാത്തതിന് മൂന്നു പേരുമാണ് പിടിയിലായത്.

TAGS :

Next Story