Quantcast

ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കും

മസ്‌കത്ത് ഗവർണറേറ്റിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 Jun 2021 7:08 PM GMT

ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കും
X

ഒമാനിൽ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്‌കൂളുകളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയേക്കും. ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഒമാൻ ആരോഗ്യ മന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹിയാണ് ഇക്കാര്യമറിയിച്ചത്. നിലവിലെ ധാരണ പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ എത്തും. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തിലധികം ഡോസ് ഫൈസർ വാക്‌സിൻ ഒമാനിൽ എത്തിയിരുന്നു.

കോവിഡിനെതിരായ ശക്തിയേറിയ ആയുധം വാക്‌സിനാണെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം കൺസൾട്ടൻറ് ഡോ. സൈദ് അൽ ഹിനായി പറഞ്ഞു. മസ്‌കത്ത് ഗവർണറേറ്റിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുമണി വരെയാണ് വാക്‌സിനേഷൻ സമയം.

TAGS :

Next Story