Quantcast

പുതിയ അധ്യയനവർഷം അബൂദബിയിലെ സ്കൂളുകളിൽ ക്ലാസ്പഠനത്തിന് അനുമതി

അബൂദബിയിലെ 80 ശതമാനം അധ്യാപകരും സ്കൂൾജീവനക്കാരും കോവിഡ്​ വാക്​സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ്​ അനുമതി

MediaOne Logo
പുതിയ അധ്യയനവർഷം അബൂദബിയിലെ സ്കൂളുകളിൽ ക്ലാസ്പഠനത്തിന് അനുമതി
X

പുതിയ അധ്യയനവർഷം അബൂദബിയിലെ സ്കൂളുകളിൽ ക്ലാസ്പഠനത്തിന് അനുമതി. 70 ശതമാനം കുട്ടികളും ആഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയനവർഷം സ്കൂളിൽ തിരിച്ചെത്തുമെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി.

അബൂദബിയിലെ 80 ശതമാനം അധ്യാപകരും സ്കൂൾജീവനക്കാരും കോവിഡ്​ വാക്​സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ്​ അനുമതി നൽകിയത്​.

അറബിക്​ കരിക്കുലം സ്​കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്​റ്റംബറിൽ 70 ശതമാനം കുട്ടികളും ക്ലാസ്​ മുറികളിൽ തിരിച്ചെത്തുമെന്നാണ്​ പ്രതീക്ഷ. രക്ഷിതാക്കളിലും വിദ്യാർഥികളിലും നടത്തിയ സർവേയു​െട അടിസ്​ഥാനത്തിലാണ്​ തീരുമാനം. മെയ്​, ജൂൺ മാസങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, പ്രിൻസിപ്പൾമാർ തുടങ്ങിയവർക്കിടയിൽ വ്യാപകമായി സർവേ നടത്തിയിരുന്നു. 1.17 ലക്ഷം രക്ഷിതാക്കൾ സർവേയുടെ ഭാഗമായി. സ്വദേശികളും പ്രവാസികളും ഇതിൽ ഉൾപെട്ടിരുന്നു. പൊതു, സ്വകാര്യ സ്​കൂളുകളിൽ സർവേ നടത്തി. 88 ശതമാനം രക്ഷിതാക്കളും ക്ലാസ്​ മുറി പഠനത്തെ അനുകൂലിച്ചതായി അധികൃതർ അറിയിച്ചു.

കുട്ടികളെ സ്​കൂളുകളിൽ തിരിച്ചെത്തിക്കുന്നതിന്​ വാക്​സിനേഷൻ ഡ്രൈവ്​ നടത്തിയിരുന്നു. 12 വയസിന്​ മുകളിലുള്ള കുട്ടികൾക്ക്​ ഫൈസർ വാക്​സിൻ ലഭ്യമാക്കിയതോടെയാണ്​ കൂടുതൽ കുട്ടികളിലേക്ക്​ വാക്​സിൻ എത്തിയത്​. സ്​കൂളുകൾ ഇതിനായി പ്രത്യേക ഡ്രൈവ്​ നടത്തിയിരുന്നു.

TAGS :

Next Story