Quantcast

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയത്, രോഗികളെ ദുരിതത്തിലാക്കുന്നു

ജറ്റ് ​എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-29 18:18:26.0

Published:

29 March 2023 6:13 PM GMT

Air India, cancellation , Kozhikode, patients
X

യു.എ.ഇ: ദുബൈയിൽനിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ​നിർത്തലാക്കിയത്​ രോഗികൾക്കും തിരിച്ചടിയായി. ബജറ്റ് ​എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്​.

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ നിർത്തലാക്കിയതോടെ ​കേരളത്തിന്‍റെ വടക്കൻ മേഖലയിലെ യാത്രക്കാർക്ക്​ രോഗികളെ എത്തിക്കണമെങ്കിൽ കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്​. ​തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ഇല്ലെങ്കിലും​ എമിറേറ്റ്​സ്​ പോലുള്ള വൻകിട വിമാനക്കമ്പനികൾ സ്​ട്രച്ചർ സൗകര്യം നൽകുന്നുണ്ട്​. എന്നാൽ, മൂന്നിരട്ടിയിലേറെ തുക നൽകിയാൽ മാത്രമെ രോഗികളെ ഈ വിമാനങ്ങളിൽ തിരുവനന്തരപുരത്ത് ​എത്തിക്കാൻ കഴിയൂ.

വിമാനങ്ങളുടെ ആറോ ഏഴോ സീറ്റ്​ മാറ്റിവെച്ചാണ്​ രോഗികളെ കൊണ്ടുപോകാൻ ​പ്രത്യേക സൗകര്യം ഏർപെടുത്തുന്നത്​. എയർ ഇന്ത്യ ഒഴികെയുള്ള ഇന്ത്യൻ വിമാനങ്ങളൊന്നും ഈ സൗകര്യം നൽകുന്നില്ല. യു.എ.ഇയിൽ ചികിത്സിക്കാൻപണമില്ലാത്തതിനാലാണ്​ പലരോഗികളും നാട്ടിലേക്ക്​ പോകുന്നത്​. സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും കോൺസുലേറ്റിന്‍റെയുമെല്ലാം സഹായത്താലാണ്​ ഇവർ നാട്ടിലേക്ക്​ ടിക്കറ്റെടുക്കുന്നത്​. ടിക്കറ്റും സ്​ട്രച്ചർ ചാർജുംസഹായിയായ നഴ്സിന്‍റെ ചാർജുമെല്ലാം അടക്കം വൻതുക ചെലവാകും. മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സ്​ട്രച്ചർ സൗകര്യമില്ല. തിരുവനന്തപുരത്തുള്ളവരെയും കൊച്ചിയിലെത്തിച്ച്​ റോഡ്​മാർഗം നാട്ടിലേക്ക്​ കൊണ്ടുപോകേണ്ടി വരും.

TAGS :

Next Story