Quantcast

വിമാന കമ്പനി റാങ്കിങ്ങില്‍ മുന്നേറി സൗദി

സിംഗപ്പൂര്‍, ഖത്തര്‍ എയര്‍ലൈനുകളാണ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-06-21 17:08:41.0

Published:

21 Jun 2023 5:05 PM GMT

Airline company advanced Saudi, flight in saudi, ticket rate for saudi, latest gulf news, എയർലൈൻ കമ്പനി സൗദിയെ അഡ്വാൻസ് ചെയ്തു, സൗദിയിലെ ഫ്ലൈറ്റ്, സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
X

ദമ്മാം: ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി സൗദി എയര്‍ലൈന്‍സ്. പതിനൊന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇരുപത്തിമൂന്നാം റാങ്കിങ്ങിലേക്കാണ് സൗദി ഉയർന്നത്. സിംഗപ്പൂര്‍, ഖത്തര്‍ എയര്‍ലൈനുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

സ്‌കൈട്രാക്‌സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് സൗദിയക്ക് നേട്ടം. ലോകത്താകമാനമുളള ദശലക്ഷണക്കിന് യാത്രക്കാരില്‍ നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്ങ് നിര്‍ണ്ണയിച്ചത്. പാരീസില്‍ നടക്കുന്ന അന്‍പത്തിനാലാമത് പാരീസ് എയര്‍ഷോയിലാണ് പ്രഖ്യാപനം നടന്നത്. അഞ്ച് വര്‍ഷം മുമ്പ് അന്‍പത്തിയൊന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദിയ നില മെച്ചപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.

TAGS :

Next Story