അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി.ബി.എസ്.ഇ വിഭാഗം ഗ്രാജ്വേഷൻ ദിനം ആഘോഷിച്ചു
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹാദരം നൽകിയ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു

മനാമ: ബഹ്റൈനിൽ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി.ബി.എസ്.ഇ വിഭാഗത്തിൻറെ ഗ്രാജ്വേഷൻ ദിനം ആഘോഷിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്നേഹാദരം നൽകിയ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.
സ്വദേശി പ്രമുഖരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങിലായിരുന്നു അൽ നൂർ ഇൻ്റർനാഷണൽ സ്കൂളിൻറെ സിബി എസ് ഇ ഗ്രാജ്വേഷൻ ദിനാഘോഷ പരിപാടികൾ. സ്കൂൾ ചെയർമാൻ അലി ഹസൻ, സ്കൂൾ ഡയരക്ടർ ഡോ.മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ ഹുലൈവ, വൈസ് പ്രിൻസിപ്പൽ, ക്വാളിറ്റി അഷ്വറൻസ് വകുപ്പ് അംഗങ്ങൾ, പ്രധാന അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. പന്ത്രണ്ടാം ക്ളാസ് വിഭാഗത്തിൽ മികച്ച വിജയം നേടി സ്കൂൾ ടോപ്പർമാരായ സയൻസ് സ്ട്രീമിലെ ഇലക്കിയ നെഹ്റു , കൊമേഴ്സ് സ്ട്രീമിലെ സാവിയോ മാർട്ടിൻ, പത്താം ക്ലാസ് വിഭാഗത്തിലെ ടോപ്പർ അദ്വൈത് ജോബി എന്നിവർ അംബാസഡർ പിയൂഷ് ശ്രീവാസ്തവയിൽ നിന്നും സ്കൂൾ ചെയർമാൻ അലി ഹസനിൽ നിന്നും ഉപഹാരങ്ങളും ബിരുദ സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. 2022-2023 അക്കാദമിക് വർഷത്തിൽ പത്ത്, 12 ഗ്രേഡ് ഔട്ട് ഗോയിംഗ് ബാച്ചിലെ എല്ലാ വിദ്യാർഥികൾക്കും ബിരുദ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
സി.ബി. എസ്. ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളിനെയും അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും മുഖ്യാതിഥി അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു . നിരന്തര പരിശ്രമത്തിലൂടെ ഭാവി കെട്ടിപ്പടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് അദ്ദേഗൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് ഇനിയും ഉന്നത നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് സ്കൂൾ ചെയർമാൻ അലി ഹസൻ ആശംസിച്ചു. മികച്ച വിജയം നേടാൻ അവസരമൊരുക്കിയ പ്രധാന അധ്യാപകർക്കും കോഓർഡിനേറ്റർമാർക്കും അധ്യാപകർക്കും അദ്ദേഹം നന്ദി പറഞ്ഞു. സ്കൂൾ ഡയരക്ടർ ഡോക്ടർ മുഹമ്മദ് മഷൂദ്,പ്രിൻസിപ്പൽ അമീൻ മുഹമ്മദ് അഹമ്മദ് ഹുലൈവ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു . ഇലക്കിയ നെഹ് റു, ധവാനി മേത്ത, സൂഫിയ സാബർ ഗോൾഷാനി, രസിക മിക്കി ഷാജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സി. ബി. എസ്. ഇ വിഭാഗത്തിലെ പ്രധാന അധ്യാപിക മോണിക്ക സേത്തി ചടങ്ങിൽ നന്ദി പറഞ്ഞു.
Adjust Story Font
16

