Quantcast

ബഹ്‌റൈനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായ പരിശ്രമം

പലയിടങ്ങളിലും വെള്ളക്കെട്ടിന്​ ഇതേവരെ ശമനമായിട്ടില്ല

MediaOne Logo

Web Desk

  • Published:

    3 Jan 2022 11:35 AM GMT

ബഹ്‌റൈനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായ പരിശ്രമം
X

രാജ്യത്ത്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വെളളം കെട്ടി നിൽക്കുന്ന റോഡുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട്​ ഒഴിവാക്കുന്നതിന്​ 48 മണിക്കൂർ തുടർച്ചയായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രാലയം അറിയിച്ചു.

30 ദശലക്ഷം ടൺ വെള്ളമാണ്​ ഒഴിവാക്കിയത്​. മ​​ന്ത്രാലയത്തിലെ ഉദ്യോഗസ്​ഥരും ജീവനക്കാരും മുനിസിപ്പൽ അധികാരികളും ചേർന്നാണ്​ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയത്​. പലരും വിശ്രമവും ഉറക്കവും ഒഴിവാക്കിയാണ്​ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിയത്​. റോഡുകളിലെ വെള്ള​ക്കെട്ട്​ ഒഴിവാക്കുന്നതിന്​ പമ്പുപയോഗിച്ച്​ വെള്ളം വലി​ച്ചെടുക്കുന്ന ​പ്രവർത്തനം രണ്ട്​ ദിവസമായി തുടരുന്നുണ്ട്​.

ജനവാസ പ്രദേശങ്ങളിലും ഉദ്യോഗസ്​ഥർ നേരി​ട്ടെത്തി പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. പല സ്​ഥലങ്ങളിൽ നിന്നും സഹായമാവശ്യപ്പെട്ട്​ വിളി വരുന്ന മുറക്ക്​ പമ്പുകളും സംവിധാനങ്ങളുമായി ജീവനക്കാരെ അയക്കുന്നുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. ദൗത്യം പൂർത്തിയാക്കുന്നതു വരെ വിശ്രമമില്ലാതെ പ്രവർത്തനം നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടിന്​ ഇതേവരെ ശമനമായിട്ടില്ല.

TAGS :

Next Story