Quantcast

ബഹ്‌റൈനിൽ മലയാളി യുവാവ് നിര്യാതനായി

കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി സജീറാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 Sept 2024 3:27 PM IST

ബഹ്‌റൈനിൽ മലയാളി യുവാവ് നിര്യാതനായി
X

മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയിൽ നിര്യാതനായി. ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. അഞ്ചുവർഷമായി ബഹ്‌റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്‌സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്‌സ് കച്ചവടം നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുറിടിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മതേദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

TAGS :

Next Story