Quantcast

ഏഷ്യൻ അണ്ടർ 20 വോളിബാൾ; ഇന്ത്യ ഇറാനോട് തോൽവി വഴങ്ങി

MediaOne Logo

Web Desk

  • Published:

    30 Aug 2022 11:02 AM GMT

ഏഷ്യൻ അണ്ടർ 20 വോളിബാൾ; ഇന്ത്യ ഇറാനോട് തോൽവി വഴങ്ങി
X

ബഹ്‌റൈനിൽ നടക്കുന്ന 21 ാമത് ഏഷ്യൻ അണ്ടർ 20 വോളിബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. ബഹ്‌റൈനിലെ റിഫയിലുള്ള ഈസ സ്‌പോർട്‌സ് സിറ്റി ഹാളിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഇറാനോട് ഇന്ത്യ തോൽവി വഴങ്ങിയത്.



സ്‌കോർ: 25-12, 25-19, 22-25, 25-15. നേരത്തേ നടന്ന മത്സരത്തിൽ തായ്‌ലൻഡിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് തോൽപിച്ച ദക്ഷിണ കൊറിയ മൂന്നാംസ്ഥാനം സ്വന്തമാക്കി. സ്‌കോർ: (31-29, 25-16, 25-14)

സെമിഫൈനൽ മത്സരത്തിൽ തായ്‌ലൻഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

TAGS :

Next Story