Quantcast

പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധം

MediaOne Logo

Web Desk

  • Published:

    6 Jun 2023 10:33 AM GMT

Bahrain to control plastic waste
X

പ്ലാസ്​റ്റിക്​ മാലിന്യം നിയന്ത്രിക്കുന്നതിന്​ ബഹ്​റൈൻ പ്രതിജ്​ഞാബദ്ധമാണെന്ന്​ പരിസ്​ഥിതികാര്യ സുപ്രീം കൗൺസിൽ ചെയർമാനും ഹമദ്​ രാജാവിന്‍റെ പ്രതിനിധിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി.

യു.എൻ പരിസ്​ഥിതി ദിനത്തോടനുബന്ധിച്ച്​ നടത്തിയ പ്രത്യേക പ്രസ്​താവനയിലാണ്​ അ​ദ്ദേഹമിത്​ വ്യക്​തമാക്കിയത്​. എല്ലാ വർഷവും ജൂൺ അഞ്ചിന്​ പരിസ്​ഥിതി ദിനാചരണ​ത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളാണ്​ ലോകതെതാട്ടുക്കും നടക്കുന്നത്​.

ലോകത്ത്​ പരിസ്​ഥിതിക്ക്​ ഏറ്റവുമധികം ആഘാതമേൽപിക്കുന്നത്​ പ്ലാസ്റ്റിക്​ മാലിന്യമാണ്​. അതിൽ നിന്നും രക്ഷ പ്രാപിക്കുന്നതിന്​ ബദൽ മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

TAGS :

Next Story