Quantcast

ബഹ്റൈൻ ​ഇന്ന്​ മുതൽ ഗ്രീൻ ലെവലിൽ

MediaOne Logo

Web Desk

  • Published:

    15 Feb 2022 1:30 PM GMT

ബഹ്റൈൻ ​ഇന്ന്​ മുതൽ ഗ്രീൻ ലെവലിൽ
X

ഇന്ന്​ മുതൽ ബഹ്റൈൻ ഗ്രീൻ ലെവലിലേക്ക്​ പ്രവേശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്​ വ്യാപനം വിലയിരുത്തിയാണ്​ ​ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവലിലേക്ക്​ മാറുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നത്​.

കോവിഡ്​ പ്രതിരോധിക്കുന്നതിൽ ജനങ്ങൾ നൽകിയ സഹകരണത്തിനും സഹായത്തിനും മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചതോടൊപ്പം മാസ്​ക്​ ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും വ്യക്​തിതലത്തിൽ സൂക്ഷ്​മത കൈക്കൊള്ളണമെന്നും ഉണർത്തി. ​

ബൂസ്​റ്റർ ഡോസടക്കമുള്ള വാക്​സിനേഷൻ സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു

TAGS :

Next Story