Quantcast

ബഹ്റൈനിൽ വ്യാജ ആർ.പി സ്​റ്റിക്കർ പതിച്ച കേസ്​: പ്രതിക്ക്​ അഞ്ച്​ വർഷം തടവ്

MediaOne Logo

Web Desk

  • Published:

    17 Feb 2022 6:31 AM GMT

ബഹ്റൈനിൽ വ്യാജ ആർ.പി സ്​റ്റിക്കർ പതിച്ച കേസ്​: പ്രതിക്ക്​ അഞ്ച്​ വർഷം തടവ്
X

ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക്​ യാ​ത്ര ചെയ്യുന്നതിനായി വ്യാജ റെസിഡൻറ്​ വിസ സ്​റ്റിക്കർ പാസ്​പോർട്ടിൽ പതിപ്പിച്ച ക്ലിയറിങ്​ ഏജൻറിന്​ അഞ്ച്​ വർഷം തടവിന്​ ഒന്നാം ക്രിമിനൽ കോടതി വിധിച്ചു.

സൗദി അറേബ്യയിലേക്ക്​ വർക്​ വിസിറ്റ്​ വിസ അടിക്കുന്നതിനായി രണ്ട്​​ അമേരിക്കൻ പോർട്ടുകൾ സൗദി എംബസിക്ക്​ നൽകിയപ്പോഴാണ്​ ​വ്യാജ ആർ.പി സ്​റ്റിക്കർ പതിച്ചതായി സംശയം തോന്നിയത്​​. സൂക്ഷ്​മ പരിശോധനയിൽ ഇവ വ്യാജമാണെന്ന്​ കണ്ടെത്തുകയും വിസ ചോദ്യം ചെയ്യലിൽ നേരത്തെയും ഇത്തരത്തിൽ ചെയ്​തിട്ടുണ്ടെന്നും സൗദിയിലെ ഒരാളുമായി ചേർന്ന്​ ആവശ്യമുള്ളവർക്ക്​ 100 ദിനാർ വാങ്ങി ബഹ്​റൈനിലെ ആർ.പി സ്​റ്റിക്കർ പതിച്ചു കൊടുക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു.

ബഹ്​റൈനിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിലാണ്​ റെസിഡൻറ്​ പെർമിറ്റ്​ സ്​റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്​. സൗദി എംബസി സന്ദർശന വിസ അപേക്ഷ തള്ളിയപ്പോൾ പാസ്​പോർട്ട്​ നൽകിയവർക്ക്​ അത്​ തിരിച്ചു കൊടുക്കുന്നതിന്​ മുമ്പായി വ്യാജ ആർ.പി സ്​റ്റിക്കർ ഇളക്കി മാറ്റിയതായും ശ്രദ്ധയി​ൽ പെട്ടിരുന്നു. കുറ്റം തെളിഞ്ഞതി​െൻറ അടിസ്​ഥാനത്തിൽ പ്രതിക്ക്​ ശിക്ഷ വിധിക്കുകയായിരുന്നു. ​

TAGS :

Next Story