Quantcast

ബഹ്റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 Jun 2022 12:42 PM IST

ബഹ്റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു
X

ബഹ്റൈന്‍ കേരളീയ സമാജവും അര്‍ജുന്‍സ് ചെസ്സ് അക്കാദമിയും സംയുക്തമയി സംഘടിപ്പിച്ച പതിനാറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള ചെസ്സ് മത്സരം ബഹറിന്‍ കേരളീയസമാജം ബാബുരാജ് ഹാളില്‍ നടന്നു.

മത്സരത്തില്‍ കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറല്‍ സെക്രട്ടറി ശ്രീ വര്‍ഗ്ഗീസ് കാരക്കല്‍ പത്ര കുറിപ്പില്‍ അറിയിച്ചു. വിജയികള്‍ക്ക് സമാജം വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത്, ലൈബ്രേറിയന്‍ വിനൂപ് വി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പന്‍, ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവര്‍ സമ്മാനവിതരണം നടത്തി.

അമ്പതോളം കുട്ടികള്‍ പങ്കെടുത്ത ചെസ്സ് മത്സരത്തില്‍ പതിനാറു വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ പ്രണവ് ബോബി ശേഖര്‍ ചാമ്പ്യനായി. പത്തു വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ സഞ്ജന സെല്‍വരാജാണ് ചാമ്പ്യനായത്.

TAGS :

Next Story