Quantcast

ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    25 March 2022 2:30 PM IST

ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
X

ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട്‌ ജില്ല വാർഷിക ജനറൽ ബോഡി യോഗം മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്‍റ് ശറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി വാർഷിക റിപ്പോർട്ടും ട്രഷറർ നിസാമുദ്ദീൻ മാരായമംഗലം കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ ഉമ്മർ കാട്ടിലങ്ങാടിയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റായി ശറഫുദ്ദീൻ മാരായമംഗലം, ജനറൽ സെക്രട്ടറിയായി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷററായി ഹാരിസ് വി.വി തൃത്താല, ഓർഗനൈസിങ് സെക്രട്ടറിയായി നൗഫൽ പടിഞ്ഞാറങ്ങാടി, വൈസ് പ്രസിഡന്‍റുമാരായി നിസാമുദ്ദീൻ മാരായമംഗലം, ആഷിഖ് മേഴത്തൂർ, യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടറിമാരായി മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, യഹ്‌യ വണ്ടുംതറ, ഫൈസൽ വടക്കഞ്ചേരി, ഷഫീഖ് വല്ലപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു. കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്‍റ് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, അഷ്‌റഫ്‌ മരുതൂർ, കൃഷ്ണമൂർത്തി ആലത്തൂർ, ഷമീർ ചെർപ്പുള്ളശ്ശേരി എന്നിവർ സംസാരിച്ചു.

ഇൻമാസ് ബാബു പട്ടാമ്പി സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് നിരീക്ഷകരായി വി.എച്ച്. അബ്ദുല്ല, നിസാർ ഉസ്മാൻ എന്നിവർ പങ്കെടുത്തു.

TAGS :

Next Story