പ്രതികൂല കാലാവസ്ഥ: ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു
മസാർ ആപ്ലിക്കേഷൻ വഴിയുള്ള ടിക്കറ്റ് ബുക്കിങും നിലിവിൽ ലഭ്യമല്ല

മനാമ: ബഹ്‌റൈൻ-ഖത്തർ ഫെറി സർവീസ് പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം താൽക്കാലികമായി നിർത്തിവെച്ചു. നവംബർ തുടക്കത്തിൽ ആരംഭിച്ച സർവീസ് മുഹറഖിലെ സഅദ മറീനയെ ഖത്തറിലെ അൽ റുവൈസ് തുറമുഖവുമായി ബന്ധിപ്പിച്ചായിരുന്നു നടത്തിയത്. കാലാവസ്ഥ സുരക്ഷിതമാകുന്നതുവരെ സർവീസ് നിർത്തിവെച്ചതായി കസ്റ്റമർ സർവീസ് ഏജന്റുമാർ അറിയിച്ചു. മസാർ ആപ്ലിക്കേഷൻ വഴിയുള്ള ടിക്കറ്റ് ബുക്കിങും നിലിവിൽ ലഭ്യമല്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാ സൗകര്യമൊരുക്കി മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനിടയിലാണ് ഫെറി സർവീസ് താൽക്കാലികമായി റദ്ദാക്കേണ്ടി വരുന്നത്.
Next Story
Adjust Story Font
16

